‘ആ പല്ല് രണ്ടിഞ്ച് പിന്നേം പൊന്തിയോ!!’ ഒറിജിനൽ കൂനനെ കടത്തിവെട്ടി അച്ചൂസ് എന്ന മിടുക്കൻ, വൈറൽ വീഡിയോ
Kunjikoonan Dupe Version Viral
2002-ൽ ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ്, കൊച്ചിൻ ഹനീഫ, സായികുമാർ, നവ്യ നായർ, മന്യ, നിത്യദാസ് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ ദിലീപ് ഡബിൾ റോളിലാണ് എത്തുന്നത്. പ്രസാദ് എന്ന കഥാപാത്രമായും, കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും ദിലീപ് തിളങ്ങിയ ചിത്രമായിരുന്നു ഇത്. കൂനൻ എന്ന വിമൽ കുമാർ ചിത്രത്തിൽ പെണ്ണുകാണാൻ പോകുന്ന രംഗം
വളരെ രസകരമായാണ് സിനിമയിൽ അവതരിപ്പിച്ചത്. പുതിയ തലമുറയും ആ ഒരു രംഗം വളരെ ഇഷ്ടത്തോടെയാണ് കാണുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ അൻപതിനായിരത്തിലധികം ഫോളോവേഴ്സുള്ള ജിൻസി അച്ചൂസ് എന്ന പേജിൽ ഒരു കൊച്ചു മിടുക്കൻ കുഞ്ഞിക്കൂനനായി അഭിനയിച്ച റീൽ വീഡിയോയാണ് വൈറലായി മാറുന്നത്. ഷർട്ടും മുണ്ടും ധരിച്ച് കൂനനെപ്പോലെ കൂനി നടന്ന് പെണ്ണുകാണാൻ പോകുന്നതാണ് കാണുന്നത്. കാറിൽ നിന്നും ഇറങ്ങുന്ന ദിലീപ് ചോദിക്കുന്ന അതേ ചോദ്യം
Kunjikoonan Dupe Version Viral
അതേ ഭാവത്തിലാണ് ഈ കുഞ്ഞ് അച്ചൂസും അവതരിപ്പിച്ചിരിക്കുന്നത്. പെണ്ണിൻ്റെ വീട് കണ്ട് ഇഷ്ടപ്പെടാത്ത കൂനൻ്റെ അതേ ഭാവം തന്നെയാണ് കുഞ്ഞു മിടുക്കൻ്റെ മുഖത്തും പ്രത്യക്ഷപ്പെടുന്നത്. വീട്ടിൽ കയറി ഇരുന്നപ്പോഴുള്ള ദിലീപിൻ്റെ വ്യത്യസ്തമായ ചിരിയെ വെല്ലുന്ന രീതിയിലാണ് കുഞ്ഞിൻ്റെ അവതരണം. കുഞ്ഞു മുഖത്ത് മീശ വരഞ്ഞ് വലിയ പുരുഷനായ അച്ചൂസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് അവതരിപ്പിച്ചതെന്നായിരുന്നു ഒരാളുടെ കമൻ്റ്.
അമ്പട വിമൽ കുമാറേ നീ കൊള്ളാലോയെന്നും, സിനിമയിൽ നിനക്ക് അവസരം കിട്ടുമെന്നും, ദിലീപേട്ടൻ ഈ വീഡിയോ കണ്ടാൽ മോനെ ഉറപ്പായും വിളിക്കുമെന്നും തുടങ്ങി നിരവധി കമൻറുകൾ വന്നിരുന്നു. അമ്മയും മകനും ചേർന്ന് അഭിനയിച്ച പലതരം റീലുകൾ ഇതിന് മുൻപേ തന്നെ വൈറലായി മാറിയിരുന്നു. സിനിമയിലെ ഡയലോഗുകളും, ഭാവവും, അവതരണവുമൊക്കെ അതേ രീതിയിലാണ് ഈ കൊച്ചു മിടുക്കൻ പല വീഡിയോകളിലും ചെയ്തിട്ടുള്ളത്.
Read Also :
Comments are closed.