ഇംഗ്ലീഷ് ഈസി ആക്കി ഒരു കൊച്ചു പെൺകുട്ടി.. ടീച്ചർമാർ പോലും ഇങ്ങനെ പഠിപ്പിച്ച് തന്നിട്ടില്ല; ഇംഗ്ലീഷ് പാട്ട് കയ്യടികളോടെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Girl Singing English Question words song goes Viral

Girl Singing English Question words song goes Viral

Girl Singing English Question words song goes Viral Malayalam : ക്ലാസിലെ പാഠങ്ങൾ രസകരമായി പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും നമുക്കതിന് സാധിക്കാറില്ല. എന്നാൽ പാഠം രസകരമായി പഠിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പത്തിൽ ഇംഗ്ലീഷ് ഒക്കെ നമുക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അത് കാണാതെ പഠിക്കുക എന്നത് ചില്ലറ കാര്യവുമായിരുന്നില്ല.

എന്നാൽ ഇംഗ്ലീഷിനെ തന്റെ കൈപ്പിടിയിൽ ഒതുക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി. ഇംഗ്ലീഷിലെ ക്വസ്റ്റ്യൻ വേർഡ്സിനെ പാട്ടിന്റെ രൂപത്തിൽ ചൊല്ലി കേൾപ്പിക്കുകയാണ് ഒരു മിടുക്കി. ഇത് കേൾക്കുന്നവരെല്ലാം തന്നെ രസകരമായും മനസ്സിലാക്കിയും ഈ ക്വസ്റ്റ്യൻ വേർഡ്സ് പഠിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. വേഷങ്ങൾ ജന്മങ്ങൾ എന്ന വേഷം സിനിമയിലെ പാട്ടിന്റെ ഈണത്തിലാണ് കുഞ്ഞ് ക്വസ്റ്റ്യൻ വേർഡ്സ് പാടുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ 99.9 k ലൈക് ആണ് കുഞ്ഞ് സ്വന്തമാക്കിയത്.

ലൈക്കുകൾ കൂടാതെ കമന്റുകളും വീഡിയോക്ക് താഴെ നിറയുകയായിരുന്നു. അറുപതിനായിരത്തിൽ അധികം പേർ വീഡിയോ ഷെയർ ചെയ്തു. ദൈവമേ എന്തുകൊണ്ട് എനിക്ക് ബുദ്ധി നേരത്തെ തോന്നിയില്ല, ഇത് പഠിപ്പിച്ച അധ്യാപകന് ഒരു ബിഗ് സല്യൂട്ട് തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മാപ്പിള വീഡിയോ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 29,000 ത്തിൽ അധികം ഫോളോവേർസാണ് മാപ്പിള വീഡിയോ എന്ന ഇൻസ്റ്റാഗ്രാം

അക്കൗണ്ടിനുള്ളത്. സന്തോഷിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടനേകം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് മാപ്പിള വീഡിയോ. എന്നാൽ മാപ്പിള വീഡിയോ പുറത്തുവിട്ട വീഡിയോകളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട വീഡിയോ ആണ് ഇത്. എന്തായാലും കുഞ്ഞിന്റെ ബുദ്ധി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഇനി പഠിത്തം കുറച്ചുകൂടി എളുപ്പമാകും. എന്തായാലും ഇത്തരത്തിലുള്ള വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. Girl Singing English Question words song goes Viral

Comments are closed.