സ്കൂൾ ലീഡറായ സന്തോഷത്തിൽ കുഞ്ഞുമിടുക്കൻ!! ഈ നിഷ്കളങ്ക സന്തോഷം കണ്ടാൽ ആരുടേയും കണ്ണ് നിറയും, വൈറൽ വീഡിയോ | The joy of a boy being a school leader

The joy of a boy being a school leader

The joy of a boy being a school leader Viral Malayalam : ചെറുപ്പത്തിൽ ചെറിയ നേട്ടങ്ങൾ പോലും നമുക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആരെങ്കിലും നമ്മളെ പ്രോത്സാഹിപ്പിച്ചാലോ നമുക്കൊരു സമ്മാനം തന്നാലോ നമ്മളൊരുപാട് സന്തോഷിക്കാറുണ്ട്. അങ്ങനെ സന്തോഷം പകരുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്കൂൾ ലീഡർ ആയതിന്റെ സന്തോഷം അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്.കാഞ്ഞിരശ്ശേരി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് നമ്മുടെ കുഞ്ഞുമിടുക്കൻ വിജയിച്ചത്.

സേതുമാധവൻ എന്നാണ് നമ്മുടെ കുഞ്ഞുമിടുക്കന്റെ പേര്.45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നമ്മുടെ കുഞ്ഞുതാരം വിജയിച്ചത്. ഫലം വന്നപ്പോൾ കൂട്ടുകാർക്കും വലിയ സന്തോഷമായിരുന്നു.രസമതൊന്നുമല്ല. ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവനെ അദ്ധ്യാപിക മാല ചാർത്തി സ്വീകരിച്ചു.പിന്നീട് അവൻ സന്തോഷംകൊണ്ട് കരയാൻ തുടങ്ങി.ഈ കാഴ്ച ഒരേ സമയം സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായിരുന്നു. ടീച്ചറാകട്ടെ അവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

നമ്മുടെ കുഞ്ഞുമിടുക്കന്റെ ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് കുഞ്ഞിന്റെ വീഡിയോ കണ്ടത്. മീഡിയ ഫിക്സ് എന്ന യൂട്യൂബ് ചാനലാണ് കുഞ്ഞുമിടുക്കന്റെ വീഡിയോ വീണ്ടും പുറത്തുവിട്ടിരിക്കുന്നത്.13000 ത്തിൽ അധികം പേരാണ് കുഞ്ഞിന്റെ വീഡിയോ കണ്ടത്.മിടുക്കൻ, ഇവൻ നല്ല നിലയിൽ എത്തട്ടെ, മോന് ആശംസകൾ തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.ഈ ഒരൊറ്റ വീഡിയോയിലൂടെ ലക്ഷക്കണക്കിന് പേരെയാണ് നമ്മുടെ കുഞ്ഞുതാരം കയ്യിലെടുത്തത്.ഏതായാലും ഇത്തരത്തിലുള്ള കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

ചെറുപ്പത്തിൽ സ്കൂൾ ലീഡറാകാൻ ആഗ്രഹിച്ചിരുന്നവരായിരിക്കും നമ്മളിൽ പലരും.ആ സ്വപ്നത്തിലെത്താൻ നമ്മളെ സഹായിക്കുന്നവരോടും പ്രോത്സാഹിപ്പിക്കുന്നവരോടും നമുക്ക് വലിയ കടപ്പാടുണ്ടാകും. അപ്പോൾ ഉറപ്പായും നമ്മുടെ കണ്ണ് നിറയും. ആ വികാരം അറിയുന്നതുകൊണ്ടുതന്നെയാകാം വീഡിയോ ജനമനസ്സിലേക്ക് ഇറങ്ങിച്ചെന്നത്. കുഞ്ഞുമിടുക്കന്റെ കരച്ചിലാണ് ആ മുഹൂർത്തത്തെ മനോഹരമാക്കിയത്. വന്ന വഴി മറക്കാത്ത, കൂട്ടുകാരെയും അദ്ധ്യാപകരെയും സ്നേഹിക്കുന്ന നല്ലൊരു ലീഡറാകാൻ സേതുമാധവൻ എന്ന ഈ കുഞ്ഞുമിടക്കന് കഴിയുമെന്ന് ഉറപ്പിച്ച് പറയാം. The joy of a boy being a school leader

Comments are closed.