നേപ്പാളി സുന്ദരിയെ കെട്ടിയ മലയാളി പയ്യൻ, 2016 ൽ തുടങ്ങിയ ഡേറ്റിംഗ് വിവാഹത്തിൽ വരെ! ഇന്ത്യൻ- നേപ്പാൾ പ്രണയം വൈറലായപ്പോൾ

Indian Nepal Love Story Viral

യൂട്യൂബിൽ ഏറെ ആരാധകരുള്ള ഒരു ദമ്പതിമാരാണ് സോയിയും അപ്പുവും. ഇരുവരുടെ യഥാർത്ഥ പേര് സാനു ലബ്ജ, അലക്സ് അറക്കൽ എന്നാണ്. നേപ്പാളി മല്ലു കപ്പിൾ എന്നാണ് യൂട്യൂബിൽ ഇവരുടെ പേര്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷ കാട്ടാറുണ്ട്.

വെസ്റ്റ് ബംഗാളിലെ ഡാർജിലിംഗിൽ നിന്നുമുള്ള സോയി എന്ന വിളിപ്പേരുള്ള നേപ്പാളി ഭാഷ സംസാരിക്കുന്ന വനിതയുമായി അങ്കമാലിയിൽ നിന്നുള്ള മലയാളി യുവാവ് അലക്സ് അരക്കൽ എന്ന അപ്പു പ്രണയത്തിൽ ആവുകയും, തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. 2013 ൽ ആണ് സോയി പഠനം, ജോലി എന്നീ ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നത്, അവിടെവച്ച് കണ്ടുമുട്ടുകയായിരുന്നു ഇരുവരും. തുടർന്ന് ഒരു വർഷത്തിനുശേഷം സോയി കോയമ്പത്തൂരിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോവുകയും,

പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ടുതവണ തൻറെ പ്രൊപ്പോസൽ സോയി നിരസിച്ചിരുന്നു എന്നും, തുടർന്ന് സോയി തന്നെ ഇങ്ങോട്ട് തന്റെ പ്രണയം തുറന്നു പറയുകയായിരുന്നു എന്ന് പല ഇൻറർവ്യൂകളിലും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ അലക്സിന്റെ അമ്മാമ്മയാണ് സോയിയെ മലയാളം പഠിപ്പിക്കുന്നത്, മലയാള സിനിമകൾ കണ്ടും, അമ്മാമ്മയുമായി സംഭാഷണത്തിൽ ഏർപ്പെട്ടുമാണ് മലയാളം ഇത്ര മനോഹരമായി സോയി പഠിച്ചത് എന്നാണ് അപ്പു പറഞ്ഞത്.

ഈയിടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച “കാത്തിരുന്നു കാത്തിരുന്നു” എന്നാ സൂപ്പർ ഹിറ്റ് ഗാനം തന്റേതായ ശൈലിയിൽ സോയി പാടുന്നത് ഏറെ വൈറലായിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഇവരുടെ വീഡിയോസിനു ഏറെ പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. “നിങ്ങൾ അടിപൊളി ഒരു കപ്പിൾ ആണ്, എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ, സോയിയുടെ മലയാളം കേൾക്കുവാൻ നല്ല രസമാണ്” തുടങ്ങി നിരവധി കമൻറുകളുമായി ഇവരുടെ വീഡിയോസിന് താഴെ പ്രേക്ഷകരും എത്താറുണ്ട്.

Read Also :

മലയാളി മോഡലിനെ അങ്ങനെ വിടാന്‍ ചാന്‍സ് ഇല്ല, ഒറ്റ വീഡിയോയിലൂടെ ലഭിച്ചത് ബോളിവുഡിലേക്ക് മികച്ച അവസരം, സാരിയുടുത്ത ആ പെൺകുട്ടി ഇനി ബോളിവുഡിലേക്ക്..

ഇനി ശരിക്കും ബിരിയാണി കിട്ടിയാലോ?; ‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല’ ഗുരുവിനൊപ്പമുള്ള ഓർമചിത്രവുമായി രമേഷ് പിഷാരടി

Comments are closed.