എവടെ എല്ലാരും വല്ല്യേ കുട്ട്യല്ലേ, ഞാൻ ചെറുതല്ലേ ഇക്ക് അമ്മയെ കാണണ്ടേ!! നിഷ്ക്കളങ്ക സ്നേഹത്തിന് കൂടെ നിന്ന് ടീച്ചർ!! വൈറലായി വീഡിയോ | A Baby Boy cries to see his mother

A Baby Boy cries to see his mother Malayalam : നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവരാണ് അധ്യാപകർ. അവർ സ്നേഹത്തിന്റെ നിറകുടങ്ങൾ ആണെങ്കിൽ പിന്നെ പറയേണ്ട. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ തരംഗമാകുന്നത്. ഒരു കുരുന്ന് അവന്റെ അമ്മയെ കാണണമെന്ന് പറഞ്ഞ് വാശി പിടിക്കുകയാണ്. അവന്റെ കരച്ചിൽ തള്ളിക്കളയാതെ ആശ്വസിപ്പിക്കുകയാണ് ടീച്ചർ.

ഞാൻ ചെറുതല്ലേ,എനിക്ക് അമ്മയെ കാണണ്ടേ എന്നൊക്കെ പറഞ്ഞ് കരയുന്ന കുഞ്ഞിനെ ടീച്ചർ ആശ്വസിപ്പിക്കുന്നു. ടീച്ചർ ആശ്വാസവാക്കുകൾ കേട്ട് സന്തോഷിക്കുകയാണ് നമ്മുടെ കുഞ്ഞു താരം. എൽ.കെ.ജിയിൽ പഠിക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്. അധ്യാപകരുടെ സ്നേഹത്തെക്കുറിച്ചുള്ള കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മുബി 1857 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രേക്ഷകരിലേക്കെത്തിയത്.3ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

തൊണ്ണൂറായിരത്തിലധികം പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.മോന്റെ ചിരി കണ്ടപ്പോൾ സന്തോഷായി, എങ്ങനെ അവനെ ഓക്കേ ആക്കി എടുത്തു ടീച്ചറേ തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്.3000 ത്തിൽ അധികം പേരാണ് കുഞ്ഞിന്റെ വീഡിയോ കണ്ട് കമെന്റ് ചെയ്തത്. എൽ. കെ. ജി യിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ശമ്പളം കുറവാണ്. പക്ഷെ അവർ കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹം വലുതാണ്. നമ്മൾ നന്ദി പറയാൻ മറന്ന അധ്യാപകരെ ഓർമ്മിപ്പിക്കുന്ന പോസ്റ്റ്‌ കൂടിയാണ് ഇത്.

വീഡിയോ മാത്രമല്ല അതിന് താഴെ പോസ്റ്റ്‌ ചെയ്ത കുറിപ്പും ഹൃദയസ്പർശിയായിരുന്നു. കുറിപ്പിന്റെ സ്വാധീനം കൊണ്ടാകാം പലരും എൽ. കെ.ജി യിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരെക്കുറിച്ച് കമെന്റ് ചെയ്തിട്ടുണ്ട്.അദ്ധ്യാപിക എന്ന പദവിയുണ്ടെങ്കിലും തുച്ഛമായ വേതനം മാത്രം ലഭിക്കുന്നവരാണ് ഈ അധ്യാപകർ. അവരുടെ പ്രയത്നത്തിനുള്ള നന്ദി കൂടിയാണ് വീഡിയോ. ഈ വീഡിയോയിലൂടെ നിരവധി പേരാണ് അധ്യാപകരുടെ സ്നേഹം മനസ്സിലാക്കിയത്. ഇത്തരത്തിലുള്ള ചിന്തനീയമായ വീഡിയോകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. A Baby Boy cries to see his mother

Comments are closed.