ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും!! അനിയത്തിയെ ചേർത്തുപിടിച്ച് ചേട്ടൻ; വീഡിയോ വൈറലാകുന്നു | Brother Sister Love

Brother Sister Love Viral Videos Malayalam : സിനിമകളിലും സീരിയലുകളിലും നമ്മൾ കാണാൻ ഇഷ്ടപ്പെടുന്ന കാഴ്ചയാണ് സഹോദരസ്‌നേഹം. അത് ജീവിതത്തിൽ കാണുമ്പോഴുള്ള സന്തോഷം എന്തായിരിക്കും എന്ന് ഓർത്തു നോക്കൂ. അങ്ങനെ സ്നേഹവും കരുതലും നിറഞ്ഞ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഉസ്താദ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം സഹോദരസ്നേഹം കടന്നു വരുന്നുണ്ട്. അത് കാണുമ്പോൾ പലപ്പോഴും നമ്മൾ സന്തോഷിക്കുകയും നമ്മുടെ കണ്ണ് നിറയുകയും ചെയ്യാറുണ്ട്.അങ്ങനെയൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ചേട്ടനും അനുജത്തിയും ആണ് ഇന്നത്തെ താരം. മുട്ടുവരെ വെള്ളം നിറഞ്ഞുകിടക്കുന്ന സമയത്ത് അനിയത്തിയെ തോളിലേറ്റി യാത്രയാവുകയാണ് ചേട്ടൻ. രണ്ടുപേരും സ്കൂൾ യൂണിഫോമിൽ ആണുള്ളത്.

കാലിൽ ചെരുപ്പ് പോലും ഇടാതെയാണ് ചേട്ടന്റെ സാഹസിക യാത്ര.ബാഗ് പിടിച്ച് നിന്നിരുന്ന അനിയത്തിയെയാണ് ചേട്ടൻ തോളിലേറ്റി കൊണ്ടുപോകുന്നത്.ഈ കാഴ്ച കണ്ട് സന്തോഷിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തനിക്ക് എന്ത് സംഭവിച്ചാലും അനിയത്തി സുരക്ഷിതയായിരിക്കണമെന്ന് ചേട്ടന്റെ മനോഭാവമാണ് ഈ പ്രവൃത്തിയിലൂടെ പുറത്തുവരുന്നത്. വീഡിയോ കണ്ടു സന്തോഷിക്കുകയാണ് ഇപ്പോൾ ആരാധകർ. 88 K വ്യൂസ് ആണ് വീഡിയോയ്ക്കുള്ളത്. അനേകം കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞു.

പൊന്നുമോൻ, ഈ സ്നേഹം എന്നും ഉണ്ടാകട്ടെ, മാഷാ അല്ലാഹ് തുടങ്ങിയ കമന്റുകളിലൂടെയാണ് പ്രേക്ഷകർ അവരുടെ സ്നേഹം അറിയിച്ചത്. മാതാപിതാക്കൾ കഴിഞ്ഞാൽ നമ്മെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് സഹോദരങ്ങൾ. ഒരുപക്ഷേ ഒരു അനിയനോ അനിയത്തിക്കോ ആയി ഏറ്റവും കൂടുതൽ കാത്തിരിക്കുന്നവരായിരിക്കും അവർ. കാത്തു കാത്തു കിട്ടുന്ന ആ നിധിയെ അവർ സ്നേഹത്തോടെ ശുശ്രൂഷിക്കുന്നു. എത്രയൊക്കെ വഴക്കിട്ടാലും നമ്മൾ ചേർത്ത് പിടിക്കുന്നവരാണ് നമ്മുടെ സഹോദരങ്ങൾ.വഴക്കിനിടയിൽ ഉപദ്രവം വരെ ഉണ്ടാകാം. പക്ഷെ അതൊന്നും അവർ മനസ്സിൽ വായിക്കാറില്ല. അങ്ങനെ അനിയത്തിയുടെയും ചേട്ടന്റെയും സ്നേഹവും കരുതലും നിറഞ്ഞ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. Brother Sister Love

Comments are closed.