പൊന്നോമനകളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച്​ വിഘ്​നേഷ്​ ശിവൻ – നയൻതാര താരദമ്പതികൾ! എല്ലാവര്‍ക്കും ഓണം ആശംസിച്ച് ഇരുവരും | Nayanthara Vignesh’s First Onam with my Uyir and Ulagam

Nayanthara Vignesh’s First Onam with my Uyir and Ulagam

Nayanthara Vignesh’s First Onam with my Uyir and Ulagam : മലയാളികളുടെ പ്രിയനായികയായ നയൻതാരയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ പങ്കുവെച്ച പോസ്റ്റാണ് വൈറ്റലായി മാറുന്നത്. നയൻതാരയുടെയും വിഘ്നേഷ് ശിവൻ്റെയും ഇരട്ടക്കുട്ടികളായ ഉയിരിൻ്റെയും ഉലകിൻ്റെയും ആദ്യ ഓണമാണ് ഈ വർഷം ആഘോഷിക്കാൻ പോകുന്നത്.

രണ്ടു കുട്ടികളെയും നയൻതാരയും വിഘ്നേഷും മടിയിലിരുത്തി സദ്യ കഴിപ്പിക്കുന്നതിൻ്റെ ഫോട്ടോയാണ് വിഘ്നേഷ് ഇൻസ്റ്റാഗ്രാം പേജിലൂടെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ‘ഉയിരിൻ്റെയും ഉലകിൻ്റെയും ആദ്യ ഓണമാണെന്നും, ഇവിടെ ആഘോഷം തുടങ്ങിയെന്നും, എല്ലാവർക്കും മുൻകൂട്ടി ഓണം ആശംസിക്കുന്നു’ ഇതായിരുന്നു ചിത്രത്തിന് താഴെ നൽകിയ ക്യാപ്ഷൻ. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കൊക്കെ താരങ്ങൾ രണ്ടു കുട്ടികളുമായി വന്ന് പ്രേക്ഷകർക്ക് ആശംസകളറിയിക്കാറുണ്ടായിരുന്നു.

പക്ഷേ, ഇന്നുവരെ മക്കളുടെ മുഖം വ്യക്തമായി കാണിച്ചിരുന്നില്ല. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ ഒൻപതിനായിരുന്നു നയൻതാര – വിഘ്നേഷ് ശിവൻ കല്യാണം അത്യാഡംഭരപൂർവ്വം നടന്നത്. 2022 ഒക്ടോബർ ഒൻപതിന് ജീവിതത്തിലെ സന്തോഷകരമായ വാർത്ത വിഘ്നേഷ് ശിവനും നയൻതാരയും സോഷ്യൽ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഞാനും നയനും അച്ഛനും അമ്മയും ആയെന്ന് പറഞ്ഞ് രണ്ട് ഇരട്ടക്കുഞ്ഞുങ്ങൾക്ക് കാലിൽ മുത്തം നൽകുന്ന ചിത്രമാണ് പങ്കുവെച്ചത്.

ഉയിരിന് രുദ്രോനീൽ എൻ ശിവൻ എന്നും, ഉലകിന് ദൈവിക് എൻ ശിവൻ എന്നുമാണ് നാമം നൽകിയിരുന്നത്. പേരിന് നടുവിൽ നൽകിയിരിക്കുന്ന ‘എൻ’ ലോകത്തിലെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നുവെന്ന് പേരിടൽ ചടങ്ങിൻ്റെ ഫോട്ടോകൾ പങ്കുവെച്ചപ്പോൾ വിഘ്നേഷ് പറഞ്ഞിരുന്നു. നയൻതാരയുടെ പേരിൻ്റെ ആദ്യ അക്ഷരമാണ് ‘എൻ’ എന്നുള്ളത്. പ്രിയ താരങ്ങളുടെ പോസ്റ്റുകൾക്ക് ആശംസകളുമായി പ്രേക്ഷകർ എത്തുന്നത് പതിവായിരുന്നു. ഈ ഓണത്തിന് താരം പങ്കുവെച്ച പോസ്റ്റിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. Nayanthara Vignesh’s First Onam with my Uyir and Ulagam

Comments are closed.