ഈ പൊടിക്കുഞ്ഞു പാടുന്നത് കേട്ടാൽ എങ്ങനെ ഞെട്ടാതിരിക്കും!! സോഷ്യൽ മീഡിയ മൊത്തം ഞെട്ടി | Awesome Singing of Littile Baby Girl

Adorable Babies with Angelic Voices: Viral Singing Videos That Will Melt Your Heart

Awesome Singing of Little Baby Girl Viral News : പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. നല്ല ഒരു പാട്ട് കേട്ടാൽ സന്തോഷിക്കുന്നവരാണ് നമ്മളിൽ പലരും . എന്നാൽ അത് ഒരു കുഞ്ഞു മകളാണ് പാടുന്നതെങ്കിലോ? രസമായിരിക്കും അല്ലേ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പാട്ട് നമുക്ക് എപ്പോഴും ഇഷ്ടം ആകാറുണ്ട്.

കുഞ്ഞാണെന്നുള്ള സ്നേഹം ആകാം അതിന് പ്രധാന കാരണം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ മികവോടെ ഒരു പാട്ടു പാടുകയാണ് നമ്മുടെ കൊച്ചു താരം. ലതാമങ്കേഷ്കർ പാടിയ “ലഗ് ജാ ഗലേ “എന്ന പാട്ടാണ് നമ്മുടെ ഈ കുഞ്ഞു താരം പാടുന്നത്.കമഴ്ന്നു കിടന്ന് ആസ്വദിച്ചാണ് നമ്മുടെ കുഞ്ഞിന്റെ പാട്ട്. മഞ്ഞ ഉടുപ്പിട്ട് സുന്ദരിയായാണ് കുഞ്ഞ് പാട്ടുപാടുന്നത്. മീഡിയ ഫിക്സ് എന്ന യൂട്യൂബ് ചാനലാണ് കുഞ്ഞിന്റെ പാട്ട് പുറത്തുവിട്ടിരിക്കുന്നത്.

കുഞ്ഞിന്റെ പാട്ട് ഒരുപാട് ആരാധകരെ ഒരേസമയം ഞെട്ടിച്ചു എന്ന് ഉറപ്പിച്ച് പറയാം. ഒരു ലക്ഷത്തിലധികം പേരാണ് കുഞ്ഞിന്റെ വീഡിയോ കണ്ടത്. ക്യാമറ കണ്ട് പേടിക്കാതെ ആസ്വദിച്ചുള്ള പാട്ട് കുഞ്ഞിന് അനേകം ആരാധകരെ സമ്മാനിച്ചു. മനുഷ്യരെ സന്തോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതാണ് പാട്ട്. അത് ഒരു കുഞ്ഞു വാവയാണ് പാടുന്നതെങ്കിൽ സ്നേഹം ഇരട്ടിക്കുകയേ ഉള്ളൂ. ആർക്കും അൽഭുതം തോന്നാകുന്ന തരത്തിലുള്ള പാട്ടാണ് കുഞ്ഞിന്റേത്. താളമോ ഈണമോ തെറ്റാതെ തികച്ചും നീതിപുലർത്തുന്ന പാട്ടാണ് കുഞ്ഞിന്റേത്.

ഒട്ടും ഭയമില്ലാതെയുള്ള ആലാപനം. കുഞ്ഞിന് 5 വയസ്സിൽ താഴെയേ തോന്നിക്കൂ. ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്നുവെങ്കിൽ, പാട്ട് അഭ്യസിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന ചിന്ത നമ്മളിൽ കടന്നു വരാം. ഏതായാലും പാട്ട് പാടുന്ന വീഡിയോ പുറത്തിറങ്ങിയതോടെ കുഞ്ഞ് ഒരുപാട് പേരുടെ മനസ്സ് കവർന്നു. Awesome Singing of Little Baby Girl Viral News, Viral News, Viral Video Reels, Adorable Babies with Angelic Voices: Viral Singing Videos That Will Melt Your Heart

Comments are closed.