ഇതാണ് പകരം വെക്കാനില്ലാത്ത സ്നേഹം!! വയ്യാതെയിരിക്കുന്ന ഭാര്യക്ക് ചോറ് വാരിക്കൊടുത്ത് വാർദ്ധക്യം ബാധിച്ച ഭർത്താവ്; ആ അച്ഛന്റെ മനസിന്റെ വലിപ്പം | True Love old age couples goes viral

True Love old age couples goes viral

True Love old age couples goes viral Malayalam : വാർദ്ധക്യം എന്നത് ജീവിത ചക്രത്തിന്റെ ഒരു ഭാഗം ആണ്.. എന്നാൽ ഇന്നത്തെ കാലത്ത് ചില ആളുകൾ പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ വൃദ്ധസദനങ്ങളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന ഒരു കാഴ്ചയാണ് എന്ന് കാണാൻ കഴിയുന്നത്. നാം ഇന്ന് ആരോഗ്യവാനായി ഇരിക്കുന്നതിന്റെ കാരണം നമ്മുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കിയതിന്റെ ഫലമാണെന്ന് പലപ്പോഴും എല്ലാവരും മറന്നു പോകുന്നു.

വാർദ്ധക്യം ബാധിച്ചാൽ പിന്നെ അവരും കുട്ടികൾ തന്നെയാണ്.. ഒരു ചെറിയ കുട്ടിയെ എങ്ങനെ നോക്കി പരിപാലിക്കുന്നോ അതുപോലെതന്നെ ആവണം അവരെയും നോക്കേണ്ടതും.. എന്നാൽ ആധുനികതയുടെ കടന്നുകയറ്റവും തിരക്ക് പിടിച്ച ജീവിതവും നാണക്കേടും അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു..മക്കൾ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾക്ക് തുണ പിന്നെ അവരുടെ ഇണ തന്നെയാണ്.

ഭാര്യക്ക് കൂട്ടായി ഭർത്താവും, ഭർത്താവിന് കൂട്ടായി ഭാര്യയും.. പ്രായമായ ഒരു അമ്മയെ പരിചരിക്കുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരിചരിക്കുന്നത്.. വയ്യാതെ കട്ടിലിൽ ഇരിക്കുന്ന അമ്മക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ആ അച്ഛന്റെ മനസിന്റെ വലിപ്പം വളരെ വലുതാണ്.. ആരോഗ്യം ഉണ്ടായിട്ടും നോക്കാതെ ഉള്ളവർ ഉണ്ട്, എന്നാൽ തനിക്ക് ആരോഗ്യ കുറവുണ്ടെങ്കിലും തന്റെ ഇണയെ പൊന്നു പോലെ നോക്കുന്ന ആ മനുഷ്യൻ.. ഭാര്യക്ക് സുഖമില്ലതായാൽ അവിടെ ഇട്ട് വേറെ പെണ്ണിനെ നോക്കി പോകുന്നവരാണ് ഒരുവിധ ഭർത്താക്കന്മാരും..

ANU Malayalam Hits എന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.. കുറഞ്ഞ സമയം കൊണ്ട് തന്നെ 15k വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഒത്തിരി നല്ല കമെന്റുകളും വന്നിരിക്കുന്നു.. ഒരുമിച്ച് കുറേ കാലം ജീവിക്കട്ടെ, ഇതാണ് ഭാര്യയും ഭർത്താവും. God bless യു എന്നിങ്ങനെ നിരവധി അഭിപ്രായങ്ങൾ വീഡിയോക്ക് കീഴെ വന്നിട്ടുണ്ട്.

Comments are closed.