ഇതിങ്ങനെ ഒന്നും അല്ല പാടാ, ദേ ഞാൻ കാട്ടി തരാം! വികൃതിച്ചെക്കൻ കുട്ടിയെ കരയിപ്പിച്ച്, നിമിഷനേരംകൊണ്ട് വൈറലായി വീഡിയോ

കുട്ടികളുടെ രസകമായ വിഡിയോകൾ കണ്ടിരിക്കാൻ എല്ലാവരും ഇഷ്ട്ടമാണ്. അവരുടെ കളിയും ചിരിയും കേൾക്കുമ്പോൾ നമുക്കുള്ള എല്ലാ വിഷമങ്ങളും ഭാരങ്ങളും നാം അറിയുകയേ ഇല്ല. കുട്ടികൾ ഉള്ള വീടുകൾ ഒരു സ്വർഗം തന്നെയാണ്. പൊട്ടിച്ചിരിക്കാനായി ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

മിടുക്കികളും മിടുക്കന്മാരും ഒക്കെ ക്ഷണനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുട്ടികളുടെ ഈ കുറുമ്പും കുട്ടി വർത്തമാനവുമൊക്കെ എല്ലാവരെയും ചിരിപ്പിക്കാറുണ്ട്. ദേ അത്തരത്തിലുള്ള ഒരു വീഡിയോ ആണിത്. സ്കൂളിൽ പരിപാടി നടക്കുകയാണ്, ഒരു സ്റ്റേജിൽ കുട്ടികൾ ഒരുക്കി നിർത്തിയിരിക്കുകയാണ് ടീച്ചർ.

കുട്ടികൾ പാട്ട് പാടാൻ തുടങ്ങിയതും ദേ അറ്റത്തു നിന്നുംഒരു കുറുമ്പൻ മിടുക്കൻ പാട്ട് പാടുന്നതിന്റെ നടുവിൽ വന്നു നിന്ന് എല്ലാവരെയും തട്ടി മാറ്റി അവനങ്ങനെ വന്നു ഒറ്റ നിൽപ്പാണ്, അപ്പോഴേക്കും ആദ്യം നടുവിൽ നിന്നൊരു സുന്ദരി കൊച്ചിന് സങ്കടം വന്നു കരച്ചിലായി. ഇത് കണ്ട ടീച്ചർ ഓടി വന്നു വീണ്ടും കുട്ടികളെ വരി വരി ആയി നിരത്തി. പക്ഷെ ആ കുഞ്ഞിന്റെ സങ്കടം മാത്രം മാറ്റാൻ പറ്റിയില്ല ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടാണ് പിന്നീട് അവൾ പാട്ട് പാടുന്നത്. ചുറ്റുമുള്ള കുട്ടികൾ എന്താ ഇവടെ നടക്കുന്നെ എന്ന ഭാവത്തിൽ നിന്ന് വീക്ഷിക്കുന്നുണ്ട്.

സദസിൽ ഉള്ള കാണികൾ എല്ലാരും ഇതു കണ്ട് ചിരിക്കുന്നത് നമുക് വിഡിയോയിൽ കേൾക്കാം. എന്തായാലും വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്. first show എന്ന യൂട്യൂബ് ചാനൽ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏഴ് ലക്ഷം വ്യൂസ് ഇതിനോടകം തന്നെ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളും വീഡിയോക്ക് കിട്ടിയിട്ടുണ്ട്.

Read Also :

മക്കളുടെ ആഗ്രഹം സാധിച്ചുതന്ന അച്ഛനും അമ്മയും. 25 വർഷത്തിന് ശേഷം മക്കൾക്ക് മുന്നിൽ വീണ്ടും വിവാഹം, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

Comments are closed.