ഇജ്ജാതി എനർജി, ഇജ്ജാതി പെർഫോമൻസ്, കൂട്ടുകാരുടെ സപ്പോർട്ട് കൂടി ആയാലോ!! അമ്പോ കിടിലം തന്നെ.. | Boy Sings Song In Class Room Viral

Boy Sings Song In Class Room Viral

Boy Sings Song In Class Room Viral : പാട്ട് എന്നും മലയാളികളുടെ വീക്നെസ് ആണ്. പഠിച്ച് ക്ഷീണിച്ച് ഒരു വിശ്രമം എന്ന നിലയ്ക്ക് ഒരു പാട്ട് കേൾക്കുകയാണെങ്കിലോ? സംഭവം ഉഷാറാകും. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സഹപാഠികളുടെ മുന്നിൽ വച്ച് പാടുന്ന ഒരു വിദ്യാർത്ഥിയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്. അവന്റെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്ന കൂട്ടുകാരെയാണ് നമുക്ക് കാണാൻ കഴിയുക. മിന്നാരം എന്ന സിനിമയിലെ” ഒരു വല്ലം പൊന്നും പൂവും” എന്ന പാട്ടാണ് നമ്മുടെ കുഞ്ഞു മിടുക്കൻ പാടുന്നത്. പാട്ട് മാത്രമല്ല കൊട്ടും ഉണ്ട്.

അവന്റെ കൂട്ടുകാരാണ് ഡെസ്ക്കിൽ താളം പിടിക്കുന്നത്. കുക്കു കുക്കു കുക്കു എന്ന വായ്ത്താരി ഏറ്റുപാടുന്ന കൂട്ടുകാരെയും കാണാം. നമ്മുടെ കുഞ്ഞു മിടുക്കന്റെ പാട്ടിനെ കുറിച്ച് പറയാനാണെങ്കിൽ വാക്കുകൾ മതിയാകില്ല. ആസ്വദിച്ചാണ് അവന്റെ പാട്ട്. ശ്രുതിയോ താളമോ തെറ്റാതെയുള്ള രസകരമായ പാട്ട് സഹപാഠികളെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു.ഒറ്റയടിത്താളം അല്ല കൂട്ടുകാർ കൊടുക്കുന്നത്. അതിന്റെ ഇണത്തിനനുസരിച്ച് താളവും മാറ്റുന്നുണ്ട്. അത് പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.

വീട്ടിൽ ചിലവിടുന്നതിനേക്കാൾ കൂടുതൽ സമയം നമ്മൾ ചിലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അവിടെ ഉണ്ടാകുന്ന ഓരോ നിമിഷവും നമുക്ക് പ്രധാനപ്പെട്ടതാണ്. നമ്മുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ കൂടെ നിൽക്കാനും കൂട്ടുകാർ ഉണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും വേണ്ട. പലരെയും പ്രോത്സാഹിപ്പിക്കാൻ വീട്ടുകാരോ കൂട്ടുകാരോ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ജന്മസിദ്ധിയെ പാതിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവരാണ് പലരും. എന്നാൽ ഇവിടെ കാണുന്ന കാഴ്ച വ്യത്യസ്തമാണ്. വളരെ സ്നേഹത്തോടെ കൊച്ചു മിടുക്കനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരെയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുക.

ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ വീഡിയോ ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനലാണ് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.മൂന്നു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കൊച്ചു മിടുക്കൻ, ഇവൻ ഉയരങ്ങൾ കീഴടക്കും, എന്ത് രസമാണ് പാട്ട് കേൾക്കാൻ, കൂട്ടുകാർ ഉഷാർ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. പ്രേക്ഷകരെ അവരുടെ ബാല്യത്തിലേക്ക് കൊണ്ടുപോകുന്ന വീഡിയോയാണ് ഇത് എന്ന് നിസ്സംശയം പറയാം. ഒരു നിമിഷത്തേക്ക് എങ്കിലും നമ്മൾ നമ്മുടെ വിദ്യാലയ ജീവിതത്തിലേക്ക് കടന്നുപോയേക്കാം. അന്ന് പ്രോത്സാഹിപ്പിച്ച കൂട്ടുകാരെക്കുറിച്ച് ഓർക്കാനും സാധ്യതയുണ്ട്. ഗൃഹാതുരതയും സന്തോഷവും ഉണർത്തുന്നത് കൊണ്ട് തന്നെ ആകാം വീഡിയോയ്ക്ക് ജനപ്രീതി ഏറിയത്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം പാട്ടുകാരനും അവന്റെ കൂട്ടുകാർക്കും ആരാധകർ ഏറെയാണ്. Boy Sings Song In Class Room Viral,

ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടോ..? എന്താ ഒരു താളബോധം! കേരളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ഷെയർ ചെയ്‌ത കുരുന്നിന്റെ പാട്ട്

Comments are closed.