കുട്ടി അവതാരകയുടെ അവതരണം കേട്ട് കൗതുകത്തോടെ ലാലേട്ടൻ! മുണ്ടും മടക്കി കുത്തി ശ്രദ്ധയോടെ വീക്ഷിച്ച് മമ്മൂക്കയും കൂട്ടരും; ‘അമ്മ റിഹേഴ്സലിനിടയിലെ കാൻഡിഡ് ചിത്രങ്ങൾ | Mammootty Mohanlal at Amma Rehersal Camp

Mammootty Mohanlal at Amma Rehersal Camp

Mammootty Mohanlal at Amma Rehersal Camp : ഇനിയെത്ര കാലഘട്ടം കഴിഞ്ഞാലും മലയാളത്തിലെ ഈ രണ്ട് താരരാജാക്കന്മാരെയും പിന്നിലാക്കാൻ ആർക്കും കഴിയില്ല എന്നത് സംശമില്ലാത്ത കാര്യം തന്നെയാണ്. സത്യത്തിൽ മലയാളികളുടെ അഭിമാനം തന്നെയാണ് ഇവർ രണ്ട് പേരും. ട്രെൻഡ്സിനനുസരിച്ച് സ്റ്റൈലിഷ് ആയി ഡ്രെസ് ചെയ്യുന്ന കാര്യത്തിൽ പോലും മലയാളത്തിലെ സകല ന്യൂ ജനറേഷൻ നടന്മാരെയും ഇവർ തോല്പ്പിക്കാറുണ്ട്.

പ്രത്യേകിച്ച് മമ്മൂട്ടി. സൗത്ത് ഇന്ത്യയിലെ യുവതാരങ്ങളിൽ സ്റ്റൈലിഷ് ഐക്കൺ എന്ന് അറിയപ്പെടുന്നത് ദുൽഖർ സൽമാൻ ആണ് എന്നാൽ ഡ്രെസ്സിങ്ങിന്റെയും ഫാഷന്റെയും കാര്യത്തിൽ മമ്മൂട്ടിയുടെ മുൻപിൽ ദുൽഖർ പോലും ഒന്നും അല്ല. ഒരിക്കൽ ദുൽഖർ തന്നെ പറഞ്ഞിട്ടുണ്ട് വാപ്പാച്ചിയുടെ കൂടെ താൻ ഇപ്പൊ പുറത്തേക്ക് പോകാറില്ല എന്ന്. ഇക്കഴിഞ്ഞ ദിവസം ദുൽഖറിന്റെ പിറന്നാൾ ദിവസം മമ്മൂട്ടി പോസ്റ്റ്‌ ചെയ്ത താരത്തിന്റെ ഒരു സ്റ്റൈലിഷ് പിക് വൈറൽ ആയിരുന്നു.

കാൻഡിഡ് പിക്കുകൾ ഇപ്പോൾ ട്രെൻഡ് ആണ് ഇപ്പോഴിതാ മഴവിൽ മനോരമയും താരസംഘടനയായ അമ്മയും ചേർന്ന് ഒരുക്കുന്ന അവാർഡ് നിശയുടെ പരിശീലനതിനിടയിലെ ഒരു മനോഹര കാഴ്ചയാണ് ഇപ്പോൾ വൈറൽ പിക് ആയി മാറിയിരിക്കുന്നത്. നാല് വയസ്സുകാരി അവതാരക ഹെസ മെഹക് സംസാരിക്കുന്നത് ശ്രദ്ധിച്ചു കേൾക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ ഉള്ളത്. എന്നാൽ ചിത്രത്തിലെ ഏറ്റവും രസകരമായ കാഴ്ച മറ്റൊന്നാണ് ഇവരെ അപ്പുറത്ത് നിന്ന് മുണ്ടും മടക്കിക്കുത്തി

ഒരു സാധാരണക്കാരനെപ്പോലെ നോക്കി നിൽക്കുന്ന മമ്മൂട്ടിയുടെ നിൽപ്പാണ്. കൂടെ ബാബു രാജും മറ്റു ചില ആളുകളും ഉണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അമ്മ സംഘടന ഇങ്ങനെയൊരു അവാർഡ് നിശയുമായി എത്താൻ പോകുന്നത്. ഇടവേള ബാബു ആണ് ഷോ പ്രൊഡ്യൂസർ.റിഹേഴ്‌സൽ ക്യാമ്പിന്റെ മറ്റു ചില ചിത്രങ്ങളും വൈറൽ ആകുന്നുണ്ട്. നടിമാരായ അനു സിതാര, പൊന്നമ്മ ബാബു,ധന്യ, ജോമോൾ, ലക്ഷ്മി ഗോപാലസ്വാമി,പ്രാചി തെഹ്‌ലാൻ എന്നിവരടങ്ങുന്ന ഒരു സെൽഫിയും ബിജു മേനോൻ, ഇന്ദ്രൻസ് എന്നിവരുടെ ചിത്രങ്ങളും വൈറൽ ആണ്. ഓണത്തോടനുബന്ധിച്ച ഷോ നടക്കും എന്നാണ് വിവരം. Mammootty Mohanlal at Amma Rehersal Camp

Mammootty Mohanlal at Amma Rehersal Camp
Mammootty Mohanlal at Amma Rehersal Camp

Comments are closed.