വാളയാർ പരമശിവത്തിന്റെ ഒരു കിടുക്കാച്ചി വേർഷൻ, വീഡിയോ വൈറൽ | Baby Acts Like Valayar Paramasivam
Baby Acts Like Valayar Paramasivam
ദിലീപ് ചിത്രം ആയ റൺവേയിലെ വാളയാർ പരമശിവനെ അനുകരിച്ച് കൊച്ചുമുടുക്കി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഷർട്ട് മുണ്ടും കൂളിംഗ് ഗ്ലാസ് ഒക്കെ ഇട്ട് ആറ്റിറ്റ്യൂഡിൽ ചെത്തി നടക്കുകയാണ് കക്ഷി. എന്താടോ കോഡ് എന്ന് ചോദിക്കുമ്പോൾ കാലാപാനി, ചിന്നാടന്റെ കാലാപാനി ഇങ്ങനെ ഒരു തട്ടുപൊളിപ്പൻ ഡയലോഗോടുകൂടി തുടങ്ങുന്ന വീഡിയോ ഓ സലമ ഐലസാ എന്ന പാട്ടിന്റെ അകമ്പടിയോടെ അവസാനിക്കുന്നു.
വീഡിയോ എന്തായാലും കളർ ആയിട്ടുണ്ട്. കറുപ്പും ചുവപ്പും ഒക്കെ മാറിമാറി ഷർട്ടുകൾ ഇട്ട് നാടുനീളെ ചെത്തി നടക്കുകയാണ് നമ്മുടെ താരം. വൈദേഹി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്. ഇതിനോടകം നിറഞ്ഞ പ്രതികരണം വീഡിയോ കൈക്കലാക്കി. കൊച്ചു കുട്ടികൾ ഇത്തരം അതിശയം ഉണർത്തുന്ന ക്രിയേറ്റീവ് വീഡിയോകളിൽ തകർക്കുന്നത് കാണാൻ തന്നെ കൗതുകം ഉള്ളതാണ്. കടകളുടെ ഷട്ടറുകൾക്ക് താഴെ കാലു വെച്ചുള്ള ആറ്റിറ്റ്യൂഡ് പോസും സ് പി രി റ്റ് കടത്താൻ പരമശിവൻ ലോറിയിൽ കയറി വളയം തിരിക്കുന്ന പോഷനും നേരു പറയട്ടെ രോമാഞ്ചം ഉണർത്തും.
വീഡിയോയുടെ കളറും എടുത്തിരിക്കുന്ന വിഷ്വൽ മികവും എടുത്തു പറയേണ്ടതാണ്. സ് പി രിറ്റ് കടത്തി.. പ്രതിയെ പോലീസ് പിടിച്ചത് അംഗനവാടിയിൽ വച്ച് , കാ ലാപാനിക്ക് പകരം കുപ്പിപ്പാല് ചിന്നാടന്റെ കുപ്പി പാല്… എന്നൊക്കെ ചിരിയുടെ വലിയ മാലപ്പടക്കം സൃഷ്ടിക്കുകയാണ് കമന്റ് ബോക്സിൽ പ്രേക്ഷകർ. ശരിയാണ് ഈ അംഗനവാടിയിൽ പഠിക്കുന്ന കുട്ടികളൊക്കെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ തകർക്കുന്നത് അത്ഭുതം തന്നെയാണ്. നവമാധ്യമങ്ങളിലൂടെ കുട്ടികൾക്ക് ഇത്തരം അവസരങ്ങൾ ലഭിച്ചതോടെ തങ്ങളുടെ കഴിവുകൾ ഷോ ഓഫ് ചെയ്യുകയാണ് കൊച്ചു മക്കൾ.
ഈ വീഡിയോ ഉണ്ടാക്കുന്ന ഒരു ആരവം സോഷ്യൽ മീഡിയയും അതുപോലെ ഏറ്റെടുത്തു. ഇതിനോടകം തന്നെ ആയിരത്തിലേറെ ലൈക്കും വ്യൂസും വീഡിയോ കരസ്ഥമാക്കി. എന്തായാലും കാണുന്നവർക്ക് തോന്നുക.. സ് പി രിറ് റിന് പകരം ഈ കൊച്ചു വാളയാർ പരമശിവനെ കടത്തിയാലോ എന്നാണ്. വീഡിയോ ഇതിനോടകം വലിയ റീച്ച് സമ്പാദിച്ചു. കൊച്ചു മിടുക്കയ്ക്ക് ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. പ്രേക്ഷകരെ സന്തോഷിപ്പിക്കാനും കൗതുകമു ണർത്താനും സാധിക്കട്ടെ. Baby Acts Like Valayar Paramasivam
Comments are closed.