ഓണത്തെ വരവേൽക്കാൻ ഈ വർഷവും ഹസാൻ അബ്ബാസ്, അറബിയെ ഓണപ്പാട്ട് പഠിപ്പിച്ച് മുകേഷേട്ടന്റെ ‘അമ്മ വിജയകുമാരി | Hashim Abbas Visited MLA Mukesh Mother

Hashim Abbas Visited MLA Mukesh Mother

Hashim Abbas Visited MLA Mukesh Mother : കജൂർ ഡേറ്റ്സ് എന്ന ഈന്തപ്പഴ കമ്പനിയുടെ ഉടമയായ അറബി ഗായകനാണ് ഷെയ്ക്ക് ഹാഷിം അബാസ്. മലയാളികൾക്ക് ഇദ്ദേഹത്തെ വളരെയധികം പരിചിതമാണ്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ ഹസയിൽ ആണ് അറബി ഗായകനായ ഇദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിൻ്റെ യുട്യൂബ് ചാനലിൽ അദ്ദേഹം പങ്കു വയ്ക്കുന്ന വീഡിയോകൾ മലയാളം പാട്ടുകളും മറ്റുമാണ്.

മലയാളി ഇരുകൈയും നീട്ടിയാണ് അദ്ദേഹത്തിന്റെ ഓരോ വീഡിയോയും സ്വീകരിക്കുന്നത്. 2020 ൽ ഓണക്കാലമടുത്തപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് അദ്ദേഹത്തിൻ്റെ കലാപ്രകടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്തരിച്ച നടൻ കലാഭവൻ മണി പാടി ഹിറ്റാക്കിയ ‘ചാലക്കുടി ചന്തയ്ക്കു പോവുമ്പോൾ’ എന്ന നാടൻ പാട്ടാണ് അറബി ഗായകൻ പാടി മനോഹരമാക്കിയത്. കോമഡി ഉത്സവത്തിൽ വന്നപ്പോൾ മലയാളികളുടെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം സൂപ്പർ ഹിറ്റ് പാട്ടായിരുന്ന ‘ജിമിക്കി കമ്മൽ’ എന്ന പാട്ട് പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. ഈ ഗാനം ആൽബമായി ചെയ്ത് ലാലേട്ടനോടുള്ള സ്നേഹവും പ്രകടിപ്പിച്ചിരുന്നു.

രണ്ടു വർഷം മുൻപ് ഒരു ഓണസമയത്ത് പങ്കു വെച്ച വീഡിയോയിരുന്നു മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ഓണപ്പാട്ടായ ‘പൂവിളി പൂവിളി പൊന്നോണ മായി’ എന്ന ഗാനം. വളരെ മനോഹരമായിതന്നെ അദ്ദേഹം അന്ന് ഈ ഗാനം പാടുകയുണ്ടായി. ഈ വർഷത്തെ ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്.

ഇപ്പോഴിതാ ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് അറബി ഗായകൻ ഹസിം അബ്ബാസ്. നടൻ മുകേഷിൻ്റെ അമ്മയും നടിയുമായ വിജയകുമാരി അമ്മയാണ് അദ്ദേഹത്തിനെ പാട്ടു പഠിപ്പിക്കുന്നത്. ‘മാവേലി നാടുവാണീടും കാലം’ എന്ന പാട്ടാണ് വിജയകുമാരി അമ്മ പാടുന്നത്. അത് തെറ്റു കൂടാതെ പാടാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വിജയകുമാരി അമ്മയുടെ മകളും നടിയുമായ സന്ധ്യ രാജേന്ദ്രനാണ് ഈ വീഡിയോ പങ്കു വച്ചത്. ഈ വീഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെ ‘അമ്മ.., പ്രശസ്ത അറബി ഗായകൻ ഹസാൻ അബാസിനൊപ്പം. നമ്മുടെ സ്വന്തം മാവേലി പാട്ടുമായി. മലയാളത്തെ സ്നേഹിക്കുന്ന നമ്മുടെ സംസ്കാരത്തെ ആരാധിക്കുന്ന പ്രിയ അബ്ബാസ്. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു’. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. Hashim Abbas Visited MLA Mukesh Mother

Comments are closed.