മകളെ സ്കൂളിൽ കൊണ്ടുപോയി വിട്ടപ്പോൾ അമ്മക്ക് കിട്ടിയ മുട്ടൻ പണി കണ്ടോ..? കുഞ്ഞാവയുടെ കുറുമ്പ് കൊള്ളാം!! വൈറൽ ആയി വീഡിയോ | A Baby Girl First Day in School funny Video

A Baby Girl First Day in School funny Video

A Baby Girl First Day in School funny Video Viral : കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പ് കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്? അവരുടെ ഓരോ കുറുമ്പും നമ്മൾ ആസ്വദിക്കാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിക്കുറുമ്പിയുടെ കുറുമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മകളെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോവുകയാണ് ഒരു അമ്മ. മകളെ തന്റെ ഒക്കത്തിരുത്തിയാണ് അമ്മ സ്കൂളിലേക്ക് കൊണ്ടുപോകുന്നത്.

രസം അതല്ല, അമ്മ കുഞ്ഞിനെ താഴെ ഇറക്കിയതും കുഞ്ഞ് ഒരൊറ്റ ഓട്ടം. പിന്നെ അവിടെ നടന്നത് ഒരു 100 മീറ്റർ ഓട്ട മത്സരം ആണ്. ഓട്ടത്തിനൊടുവിൽ അമ്മ ജയിച്ചു. അമ്മ നമ്മുടെ കുറുമ്പിയെ എടുത്ത് വീണ്ടും സ്കൂളിൽ കൊണ്ടുചെന്നാക്കി. വീഡിയോ കാണുമ്പോൾ സ്വന്തം ബാല്യം ഓർമ്മിക്കാത്തവരായി ആരും ഉണ്ടാകാൻ സാധ്യതയില്ല. ചിരിക്കാതിരിക്കാനും കഴിയില്ല.

പലർക്കും അവരുടെ മക്കളുടെ സ്കൂളിലെ ആദ്യ ദിനവും അവരുടെ കുറുമ്പും ഓർമ്മ വന്നേക്കാം. സ്കൂളിൽ പോകാൻ മടിച്ചിരുന്നവരാണ് നമ്മളെല്ലാം. അമ്മയുടെ ചാരത്തുനിന്ന് ഒരു നിമിഷം പോലും മാറിനിൽക്കാൻ നമ്മൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വീഡിയോ കാണുമ്പോൾ ഉറപ്പായും ബാല്യത്തിലേക്ക് സഞ്ചരിക്കും. പലരും ആ ഓർമ്മകളിലേക്ക് സഞ്ചരിച്ചു എന്നതിന് തെളിവാണ് വീഡിയോക്ക് താഴെ നിറഞ്ഞു കമന്റുകൾ. എന്തായാലും ഒറ്റ ദിവസം കൊണ്ട് തന്നെ ഇരുപതിനായിരത്തിൽ

അധികം പേരാണ് വീഡിയോ കണ്ടത്. ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനലാണ് കുഞ്ഞിന്റെ കുറുമ്പ് നിറഞ്ഞ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിട്ടോടാ തോമസുകുട്ടി, നിർത്താതെ ഓടിക്കോ തുടങ്ങിയ വീഡിയോയെക്കാൾ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. 500-ൽ അധികം ലൈക്കും കുഞ്ഞിന്റെ വീഡിയോ സ്വന്തമാക്കി. ഇത്തരത്തിൽ രസകരമായ ഒരുപാട് വീഡിയോകൾ പോസ്റ്റ്‌ ചെയ്യുന്ന യൂട്യൂബ് ചാനലാണ് ഫസ്റ്റ് ഷോ. എന്തായാലും അവരുടെ അടുത്ത വീഡിയോക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. A Baby Girl First Day in School funny Video Viral

Comments are closed.