മലയാളികളുടെ സൂപ്പർ നായികയല്ലേ ഈ കുതിരപ്പുറത്ത് വരുന്നത്!! ആളെ മനസ്സിലായോ

Actor Roma Childhood Images

വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുകയും, എന്നാൽ വളരെ അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്ത ചില താരങ്ങൾ ഉണ്ട്, ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്.

ജന്മം കൊണ്ട് ഒരു തമിഴ്നാട് സ്വദേശി ആണെങ്കിലും, മലയാള സിനിമ പ്രേമികൾ ഈ താരത്തെ മലയാള നടിമാരിൽ ഒരാളായി തന്നെയാണ് കാണുന്നത്. അരങ്ങേറ്റ മലയാള സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും, പിന്നീട് തുടർച്ചയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്ത താരം, വളരെ അപ്രതീക്ഷിതമായി ആണ് സിനിമ ലോകത്ത് നിന്ന് വിട്ടുനിൽക്കാൻ ആരംഭിച്ചത്. തീർച്ചയായും ഈ താരം ആരാണെന്ന് നിങ്ങൾക്ക്

Actor Roma Childhood Images
Actor Roma Childhood Images

ഇപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാവും. കെ കിഷോർ സംവിധാനം ചെയ്ത ‘മിസ്റ്റർ. എറബാബു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് ഒരു തമിഴ് ചിത്രത്തിന്റെ കൂടി ഭാഗമായ ശേഷം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയ നടി റോമയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ കരിയറിൽ റോമ ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ ആണ് അഭിനയിച്ചിട്ടുള്ളത്.

ജൂലൈ 4, ചോക്ലേറ്റ്, ഷേക്സ്പിയർ എംഎ മലയാളം, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, കളേഴ്സ്, ഉത്തരാസ്വയംവരം, ട്രാഫിക് തുടങ്ങിയ സിനിമകൾ എല്ലാം തന്നെ റോമയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് ഒപ്പം യഥാക്രമം ഗ്രാൻഡ്മാസ്റ്റർ, ഫേസ് ടു ഫേസ്, സത്യ എന്നീ സിനിമകളിലായി ആണ് റോമ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. 2017-ന് ശേഷം താരം സിനിമകളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല.

Actor Roma Childhood Images
Actor Roma Childhood Images

Comments are closed.