‘അമ്പടാ… ഇവനെ പിടിക്കാനാരുണ്ട് ‘ ഈ 319 -ാം നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും!! വൈറൽ ഓട്ടക്കാരൻ ഹബീബ് റഹ്മാൻ വിശേഷങ്ങൾ | 1st std Student Run Video Viral

1st std Student Run Video Viral : സോഷ്യൽ മീഡിയയുടെ കാലമാണിത്. അതിനാൽ സോഷ്യൽ മീഡിയയിൽ വരുന്ന ചില വാർത്തകൾ പെട്ടെന്ന് തന്നെ വൈറലായിമാകാറുണ്ട്. കുട്ടികളുടെ പലതരത്തിൽ ഉള്ള വൈറൽ വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇപ്പോഴിതാ സ്കൂൾ കായിക മത്സരത്തിൽ ഓട്ടമത്സരത്തിൽ വിസിൽ അടിക്കും മുൻപേ ഓടി വൈറലായി മാറിയിരിക്കുകയാണ് ഹബീബ് റഹ്മാൻ.

മലപ്പുറം മഞ്ചേരി വടക്കാംകര എ എം യു പി സ്കൂളിലെ കായിക മേളയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വിസിൽ അടിക്കും മുൻപേ ഒന്നാം ക്ലാസുകാരനായ ഹബീബ് റഹ്മാൻ ഓടുകയായിരുന്നു. അധ്യാപകർ കുട്ടികളെ നിരത്തി നിർത്തിയപ്പോൾ തന്നെ ഹബീബ് റഹ്മാൻ കുതിച്ചു പാഞ്ഞു. ഇത് കണ്ട് മറ്റു കുട്ടികളും ഓടി. വിസിൽ അടിക്കും മുൻപേ ഓടിയതിനാൽ മത്സരം വീണ്ടും നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രണ്ടാമത് വച്ച മത്സരത്തിലും ഹബീബ് റഹ്മാൻ തന്നെ വിജയിക്കുകയും ചെയ്തു.

രണ്ട് ട്രോഫി ഹബീബ് റഹ്മാന് ലഭിക്കുകയും ചെയ്തു. ഈ വീഡിയോ സ്കൂളിലെ അധ്യാപകരിൽ ഒരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഈ വീഡിയോ വൈറലായി മാറിയത്. എന്നാൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചതോടെ ഹബീബ് റഹ്മാൻ കൂടുതൽ വൈറലാവുകയും ചെയ്തു.

‘അമ്പടാ ഇവനെ പിടിക്കാൻ ആരുണ്ട്. ഈ 319-ാം നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും.’ അദ്ദേഹത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേർ കുഞ്ഞു ബാലന് ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു. വിസിൽ അടിക്കുന്നതിന് മുൻപേ എന്തിനാണ് ഓടിയതെന്ന് മാധ്യമങ്ങൾ കുഞ്ഞിനോട് ആരാഞ്ഞപ്പോൾ, അധ്യാപകർ പറഞ്ഞതിനാലാണ് ഞാൻ ഓടിയതെന്നായിരുന്നു പിഞ്ചു ബാലൻ്റെ രസകരമായ മറുപടി. ഓടിയോടി ഒരു പോലീസ് ഓഫീസറാകണമെന്നാണ് ഹബീബ് റഹ്മാൻ പറയുന്നത്.

Comments are closed.