ചെക്കൻ വേറെ ലെവൽ, ഭാവിയുടെ വാഗ്ദാനം എന്നുപറയുന്നത് ഇതാണ്! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം! | Viral Speech of Baby Boy

Viral Speech of Baby Boy

Viral Speech of Baby Boy : എത്ര കിട്ടിയാലും മതിവരാതെ കിട്ടാത്തതിന് വേണ്ടി ആശിക്കുന്നവരാണ് നമ്മൾ. മനുഷ്യനാണെന്ന കാര്യം മറന്ന് ജാതിയും മതവും പറഞ്ഞ് മറ്റ് മനുഷ്യരെ അകറ്റി നിർത്തുന്നവരാണ് നമ്മൾ. എന്നാൽ അത്തരത്തിലുള്ള ചിന്താഗതിക്ക് നേരെ വിരൽ ചൂണ്ടുകയാണ് ഇന്ന് ഒരു കുഞ്ഞ്. അനീതിക്ക് നേരെ പ്രതിഷേധിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

പ്രളയം വന്നു, അതിനുപുറമേ ഒരുപാട് ദുരന്തങ്ങൾ ലോകത്ത് നടമാടി. എന്നിട്ടും ജാതിയും മതവും പറഞ്ഞ് മറ്റുള്ളവരെ അധിക്ഷേപിക്കുകയാണ് നമ്മൾ എന്ന കാര്യം ഓർമിപ്പിക്കുകയാണ് നമ്മുടെ കുഞ്ഞുതാരം. ബാർബർ ഷോപ്പിൽ എത്തുന്ന വ്യക്തിയോട് നിങ്ങൾ ഏതു മതത്തിൽപ്പെട്ട ആളാണെന്ന് ചോദിച്ചല്ല ബാർബർ മുടി വെട്ടുന്നത്. ഈ പറയുന്ന മതഭേദം അവിടെ കാണിക്കാൻ കഴിയുമോ എന്നാണ് കുഞ്ഞുതാരത്തിന്റെ ചോദ്യം.

ഈ ചോദ്യം പ്രേക്ഷകരുടെ കണ്ണ് തുറപ്പിക്കുന്നതാണ്. ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനലാണ് കുഞ്ഞിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2.7 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 12k ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ പുറത്തിറങ്ങിയതോടുകൂടി കുഞ്ഞിന് ആരാധകർ ഏറെയാണ്. മിടുക്കൻ, മികച്ച ചിന്താഗതി, തുടങ്ങി 600 അധികം കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ നിറച്ചത്. കൊല്ലം ഷമീർ പാസ്റ്ററിന്റെ പ്രസംഗം കാണാതെ പഠിച്ച് അവതരിപ്പിക്കുകയായിരുന്നു നമ്മുടെ മിടുക്കൻ.

എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് നമ്മൾ. അങ്ങനെയുള്ള നമ്മളിലേക്ക് ആണ് ഈ മിടുക്കൻ ചിന്തയുടെ വിത്തുപാകിയിരിക്കുന്നത്. ആ വിത്ത് ഈ ഭൂമിയിൽ പൊടിക്കണം എന്ന ആശയാണ് വീഡിയോ കാണുന്ന ഓരോരുത്തർക്കും ഉണ്ടാകുന്നത്.ഓർക്കാൻ മറന്നുപോകുന്ന ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ആരെങ്കിലും വേണം. അത് പുതുതലമുറയാണെങ്കിൽ ശക്തി ഏറുകയേയുള്ളൂ.ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം ഈ മിടുക്കന് ആരാധകർ ഏറെയാണ്. Viral Speech of Baby Boy

Comments are closed.