“ഓട്ട പാത്രത്തിൽ ഞെണ്ടുവീണാൽ ലൊട ലൊട ലൊട ലാ”.. വൈറലായി കുരുന്നിന്റെ പാട്ട്!! വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കും |Viral Baby Singing Video

Viral Baby Singing Video Malayalam : പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? അത് പാടുന്നത് ഒരു കുരുന്നാണെങ്കിലോ? ഇഷ്ടം കൂടും. അത്തരത്തിലുള്ള ഒരു പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കിന്നാരം എന്ന ചിത്രത്തിൽ ജഗതി പാടി അഭിനയിച്ച ” ഓട്ടപ്പാത്രത്തിൽ ഞണ്ടുവീണാൽ ” എന്ന പാട്ടു പാടി പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് ഒരു കുഞ്ഞുതാരം.

കട്ടിലിൽ കിടന്ന് ക്യാമറയിലേയ്ക്ക് നോക്കിയാണ് കുഞ്ഞിന്റെ പാട്ട്.കൊഞ്ചി കൊഞ്ചി രസകരമായാണ് കുഞ്ഞ് പാടുന്നത്.കുഞ്ഞിന്റെ പാട്ട് ഇറങ്ങിയതോടെ നിരവധി പേരാണ് കുഞ്ഞിന്റെ ആരാധകരായിത്തീർന്നത്. ഹെയ്‌ദി ശ്യാം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ഞിന്റെ പാട്ട് പ്രേക്ഷകരിലേക്കെത്തിയത്. കുഞ്ഞിന്റെ മറ്റ് പല വിഡിയോയും ഈ അക്കൗണ്ടിലുണ്ട്. എന്നാൽ കുഞ്ഞിന്റെ പുതിയ പാട്ടാണ് പ്രേക്ഷകമനം കവരുന്നത്. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

80000 ത്തിൽ അധികം പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.കാഞ്ചനയിലെ ബിജിഎമ്മും കുഞ്ഞ് അനുകരിക്കുകയുണ്ടായി. ആ വീഡിയോയ്ക്കും ആരാധകർ ഏറെയായിരുന്നു. ഇപ്പോഴിതാ പുതിയ പാട്ടുമായെത്തി പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് താരം. ഇവൻ ജഗതിക്ക് ഒരു ഭീഷണിയാകുമല്ലോ,എന്ത് രസാ ആ ചിരി കാണാൻ തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. എന്തായാലും കുഞ്ഞിന്റെ പുതിയ പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

പഴയ പാട്ടുകൾ കേൾക്കുന്നവർ വളരെ കുറവാണ്. എന്നാൽ ഇവിടെ വ്യത്യസ്‌തനാകുകയാണ് നമ്മുടെ കുഞ്ഞുതാരം. ഇത്തരം കോമഡി പാട്ടുകളൊക്കെ ഇഷ്ടപ്പെടണമെങ്കിൽ അതിനൊരു റേഞ്ച് വേണം. അതാണ് കുഞ്ഞിന് ആരാധകരെ നേടിക്കൊടുത്തത്.ഏത് സിനിമയിലേതാണെന്ന് പലർക്കും അറിയാത്ത എന്നാൽ പ്രശസ്തമായ പാട്ടാണ് ഓട്ടപ്പാത്രത്തിൽ ഞണ്ടുവീണാൽ എന്നത്. അത് ഒരു കുഞ്ഞ് പാടുക എന്നത് അത്ഭുതകരം തന്നെയാണ്. ജഗതി എന്ന സിനിമാനടനോടുള്ള ഇഷ്ടം കൂടിയാണ് പലരെയും വീഡിയോ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ചത്. വ്യത്യസ്തമാർന്ന പാട്ടുകളുമായി ഇനിയും നമ്മെ സന്തോഷിപ്പിക്കാൻ ഈ കുരുന്ന് എത്തുമെന്ന ഉറപ്പിലാണ് ആരാധകർ. Viral Baby Singing Video, Viral Videos, Baby Singing, own voice,

Comments are closed.