അറിവില്ലാത്ത പ്രായം ആണെങ്കിലും അതിനെ ഉപദ്രവിക്കാൻ കുഞ്ഞാവക്ക് തോന്നിയില്ലല്ലോ!! വീഡിയോ വൈറൽ | The Bond Between Baby & Chick

The Bond Between Baby & Chick

കുട്ടികളെയും കോഴിക്കുഞ്ഞുങ്ങളെയൊക്കെ നമുക്കെല്ലാം ഇഷ്ടമാണല്ലേ.. എന്നാൽ കോഴിക്കുഞ്ഞിന്റെയും കുട്ടിയുടെയും സ്നേഹമാണ് ഈ വീഡിയോയുടെ പ്രത്യേകത. തറയിൽ ഇരുന്നുകൊണ്ട് അടുത്തുനിൽക്കുന്ന കോഴിക്കുഞ്ഞിനെ വാരിയെടുത്ത് ചേർത്തുനിൽക്കുകയാണ് കുട്ടികുറുമ്പി. അമ്മ അടുത്തുനിന്ന് ചിരിയടക്കാനാവാതെ നിൽക്കുന്നത് കാണാം.

കോഴിക്കുഞ്ഞുങ്ങളെ ആർക്കാണ് ഇഷ്ടമില്ലാത്തത് ഇവയെ കണ്ടാൽ മുതിർന്നവർക്ക് പോലും ഒന്ന് വികൃതി കാണിക്കാൻ തോന്നും. പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ. എന്നാൽ ഞങ്ങൾ കുട്ടികൾക്ക് വികൃതി കാണിക്കാൻ മാത്രമല്ല നന്നായി സ്നേഹിക്കാനും അറിയാം എന്ന് കാണിച്ചു തരികയാണ് വീഡിയോ. വാരി എടുത്ത് ചേർത്തു നിർത്തിയ ശേഷം കോഴിക്കുഞ്ഞ് കുട്ടിയും തമ്മിലുള്ളഏതോ വികാരത്തിന്റെ ആഴങ്ങളിൽ നിൽക്കുന്ന എക്സ്പ്രഷൻ ആണ് കുട്ടിയുടെ മുഖത്ത്. ഇത് പ്രേക്ഷകരിലും വലിയ ചിരി പടർത്തി.

രാഗി ദീപക് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്. ഇതിനോടകം ആയിരങ്ങളോളം ലൈസും കമന്റ്സും വീഡിയോയ്ക്ക് ലഭിച്ചു. ഇതാണോ എന്റെ കോഴിയമ്മ എന്ന രസകരമായ ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്. എന്റെ നൻപനെപോൽ ആരുമില്ലേ എന്ന ബിജിഎം ഒക്കെയിട്ടാണ് വീഡിയോ ഉള്ളത്. ഇത്ര ചെറുപ്പത്തിൽ തന്നെ ഉപദ്രവിക്കാതെ കുട്ടി കാണിച്ച സ്നേഹത്തിനെ പുകഴ്ത്തുകയാണ് പ്രേക്ഷകർ കമന്റ്സിൽ. ഒരു മാതൃകയാണ്. പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ഈ വീഡിയോയിൽ നമുക്ക് കാണാം. നിഷ്കളങ്കമായ രണ്ട് സ്നേഹത്തിന്റെ ആണത്.

ജീവികൾ തമ്മിൽ വളരെക്കാലമായി ഉള്ള കലർപ്പില്ലാത്ത സ്നേഹത്തിന്റെ. നമ്മളെയെല്ലാം പരസ്പരം കോർത്തിണക്കുന്ന എന്തോ ഒന്ന് വെറുതെ തമാശക്ക് ഉണ്ടാക്കിയ വീഡിയോകളിൽ പോലും പ്രത്യക്ഷമാണ്. ഇത്ര ചെറുപ്രായത്തിൽ തന്നെ ഇത്ര വിവേകവും സഹജീവികളോട് സഹാനുഭൂതിയും കുട്ടികളിൽ വളർത്തുന്നത് നല്ല കാര്യമാണ്. നമുക്കുചുറ്റുമുള്ളതെല്ലാം ഇങ്ങനെ ഭവ്യമായി ഭവിക്കട്ടെ. എന്തുതന്നെയായാലും വീഡിയോയ്ക്ക് റീച് കൂടികൊണ്ടിരിക്കുന്നു. The Bond Between Baby & Chick, Viral Videos

Comments are closed.