ഭദ്രൻ്റെ ആവശ്യം കേട്ട് ഞെട്ടി സാന്ത്വനം വീട്ടുകാർ, ഭദ്രൻ ചിറ്റപ്പന് ചായയിൽ പണികൊടുത്ത് അപ്പു, സാന്ത്വനം ഇന്നത്തെ എപ്പിസോഡ്

Santhwanam Today Episode October 14th

Santhwanam Today Episode October 14th

ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇന്നലെ നടന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന രംഗങ്ങളായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സാന്ത്വനംവീട്ടിലേക്ക് ഭദ്രൻ ചിറ്റപ്പൻ വന്നതായിരുന്നു. അദ്ദേഹത്തെ കണ്ട് ആകെ ടെൻഷനിലായിരുന്നു എല്ലാവരും.

ഭദ്രൻ തമ്പിയെ കുറ്റപ്പെടുത്തി പറഞ്ഞത് അപ്പുവിനെ ദേഷ്യം പിടിപ്പിച്ചിരുന്നു. അടുക്കളയിൽ ഭദ്രൻ ചിറ്റപ്പന് ചായയെടുക്കാൻ പോയ ദേവിയോട് ഡാഡിയെ കുറ്റപ്പെടുത്തിയതിന് ചായയിൽ സോപ്പ് പൊടി ഇട്ടു കൊടുക്കാമെന്ന് പറയുകയാണ് അപ്പു. അഞ്ജു അപ്പുവിന് എരികേറ്റി കെടുക്കുമ്പോൾ ദേവി സമാധാനിപ്പിച്ച് നിർത്തുകയാണ് അപ്പുവിനെ. എന്തോ ഒരു ദുരുദ്ദേശത്തോടെയാണ് ചിറ്റപ്പൻ വന്നതെന്നാണ് അഞ്ജു പറയുന്നത്. ശിവനാണെങ്കിൽ ചിറ്റപ്പൻ്റെ തള്ളു കേൾക്കാൻ കഴിയാത്തതിനാൽ മാവിൻ ചുവട്ടിൽ പോയി ആലോചിച്ചിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഹരിയും പിന്നാലെ വന്നു.

രണ്ടു പേരും ചിറ്റപ്പൻ വന്ന കാര്യം സംസാരിക്കുകയാണ്. എന്തെങ്കിലും പണി തരാമെന്ന് കരുതിയാണ് വരവെങ്കിൽ തക്ക ശിക്ഷ നൽകിയേ പറഞ്ഞയക്കുകയുള്ളൂവെന്ന് പറയുകയാണ് ശിവൻ. പിന്നാലെ ഭദ്രൻ ബാലനോട് വന്ന കാര്യം പറയുകയാണ്.
കൃഷ്ണ സ്റ്റോർസ് പുതുക്കി പണിയാൻ ഞാൻ 5 ലക്ഷം രൂപയുടെ ക്യാഷ് ചെക്ക് തരാമെന്നും, പത്തനംതിട്ടയിലെ തറവാട് വീട് നിങ്ങൾ എൻ്റെ പേരിൽ എഴുതി തന്നാൽ മതിയെന്ന് പറയുകയാണ് ഭദ്രൻ. ഇത് കേട്ട മാത്രയിൽ ബാലൻ ദേഷ്യത്തിൽ സംസാരിക്കുകയാണ്. നിങ്ങളുടെ കട പുതുക്കി പണിയാനുള്ള ക്യാഷിൻ്റെ ആവശ്യമല്ലേ ഇപ്പോൾ ഉള്ളത്.

നീ നല്ലവണ്ണം ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് പോവുകയാണ് ഭദ്രൻ.പോകുമ്പോൾ പുറത്തിരുന്ന ഹരിയോടും ശിവനോടും ബാല നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പോവുകയാണ്. എന്താണ് അയാൾ പറഞ്ഞതെന്ന് അകത്തു വന്ന് ചോദിച്ചപ്പോൾ അയാളുടെ ആവശ്യം കേട്ട് ഞെട്ടുകയാണ് ശിവനും ഹരിയും. അത് ഒരിക്കലും വിട്ട് നൽകില്ലെന്ന് പറയുകയാണ് ബാലൻ. ഉടൻ തന്നെ കടയുടെ ആവശ്യവുമായി മൂന്നു പേരും പോവാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് വഴിയിൽ കാത്തു നിൽക്കുന്ന തോമാച്ചൻ്റെ അടുത്തേക്ക് എത്തുകയാണ്. തോമാച്ചനോട് അവിടെ പോയി ഞാൻ എല്ലാത്തിനെയും കയ്യിലെടുത്തെന്ന് പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Read Also :

സാന്ത്വനത്തിലേക്കുള്ള ഭദ്രൻ ചിറ്റപ്പൻ്റെ വരവിൻ്റെ ഉദ്ദേശം എന്താണ്..? ഭദ്രന്റെ മാറ്റം വിശ്വസിക്കാനാകാതെ സാന്ത്വനം കുടുംബം! ഇന്നത്തെ എപ്പിസോഡ്

“കൃഷ്‌ണ സ്റ്റോർസ് പൊളിച്ചുപണിയണം” മനോവിഷമം താങ്ങാനാകാതെ മാനസികനില തെറ്റി ബാലേട്ടൻ, ആശ്വസിപ്പിച്ച് സഹോദരങ്ങൾ

Rate this post

Comments are closed.