നിറഞ്ഞ പ്രാർത്ഥനയോടെ ചാക്കോച്ചന്റെ നൂലുകെട്ട്, കുഞ്ഞിനെ പൊന്നു കൊണ്ട് മൂടി കുടുംബം! നൂലുകെട്ട് വിശേഷം പങ്കുവെച്ച് ഡിവൈൻ.!

Divine Clara Don Son Noolekette Ceremony

Divine Clara Don Son Noolekette Ceremony

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് സീരിയലുകളിൽ തിളങ്ങിയ താരമായിരുന്നു ഡിംപിൾ റോസ്. വിവാഹ ശേഷം സീരിയലുകളിൽ നിന്നൊക്കെ ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കുന്നത്. ഡിംപിളിൻ്റെ സഹോദരൻ ഡോണിൻ്റെ ഭാര്യ ഡിവൈനും ഡിംപിളിനെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ്. സെലിബ്രെറ്റി അല്ലെങ്കിലും ഡിവൈനിനും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

ഡിംപിളിന്റെ സഹോദരനെ വിവാഹം ചെയ്ത ശേഷമാണ് ഡിവൈൻ പുതിയ യുട്യൂബ് ചാനലായ ‘ഡിവൈൻ ക്ലാര ഡോൺ’ തുടങ്ങിയത്. ഡിവൈനിനും ഡോണിനും തോമു എന്നൊരു മകനുണ്ട്. മകൻ്റെ വിശേഷങ്ങളൊക്കെ ഡിവൈൻ തൻ്റെ ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ കഴിഞ്ഞ സെപ്തംബർ 13 നായിരുന്നു ഡിവൈൻ രണ്ടാമതൊരു കുഞ്ഞിന് ജന്മം നൽകിയത്. ഡിവൈൻ ഗർഭിണിയായതു മുതലുളള ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ചെറിയ രീതിയിൽ നടത്തിയ ബേബി ഷവർ വീഡിയോയും, പിന്നാലെ കോട്ടയത്തെ സ്വന്തം വീട്ടിൽ നിന്നും പ്രസവിക്കാൻ പോയതൊക്കെ ഡിവൈൻ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഡിവൈൻ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തോമുവിന്റെ കുഞ്ഞനുജൻ ചാക്കോച്ചൻ എന്നു വിളിക്കുന്ന കുഞ്ഞാവയുടെ നൂലുകെട്ട് ചടങ്ങിൻ്റെ വീഡിയോയാണത്. വീടിൻ്റെ അടുത്തുള്ള ഷെഫ് നളം അക്കാദമിയിൽ വച്ച് ചെറിയ രീതിയിലാണ് നൂലുകെട്ട് ചടങ്ങ് നടത്തിയത്. ഡിംപിളും ഡിവൈനും കൂടി ചെറിയ രീതിയിൽ ഹാൾ അലങ്കരിക്കുകയൊക്കെ ചെയ്തു. ടോട്സ് പ്ലാനറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നുമാണ് കുഞ്ഞിൻ്റെ മുണ്ടും,കരിവളയും,

ചരടുമൊക്കെ വരുത്തിയിരിക്കുന്നത്. പിന്നീട് വീട്ടുകാർ വന്ന ശേഷം കുട്ടികളെ ഒരുകയായിരുന്നു ഡിവൈനും, ഡിംപിളും. നൂലുകെട്ടിനുള്ള ഗോൾഡുകളായ അരഞ്ഞാണവും, കരിമണിവള, മാല തുടങ്ങിയതൊക്കെ ഒരുക്കിവച്ച് പ്രാർത്ഥനക്ക് ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. ഡോണിൻ്റെ അച്ഛനാണ് കുഞ്ഞിന് അരഞ്ഞാണം അണിയിക്കുന്നത്. പിന്നീട് ഡിവൈനിൻ്റെ മടിയിൽ കിടത്തിയ ശേഷം എല്ലാവരും ഗോൾഡ് കുഞ്ഞിന് അണിഞ്ഞു കൊടുത്തു. ഡോൺ കുഞ്ഞിന് തേനും വയമ്പും നൽകുന്നത്. പിന്നീട് പൊട്ടും, പുരികവും വരഞ്ഞു കൊടുത്തു. പിന്നീട് എല്ലാവരും ചേർന്ന് സദ്യ കഴിക്കുകയായിരുന്നു. ചട്ടിയിലാണ് സദ്യ ഒരുക്കിയത്. പിന്നീട് ഡിവൈൻ ഷെഫ് നളനിലെ എല്ലാവർക്കും, സഹായിച്ചവർക്കും നന്ദി പറഞ്ഞു കൊണ്ട് വീഡിയോ അവസാനിപ്പിക്കുകയായിരുന്നു.

Read Also :

‘ഹാപ്പി ബര്‍ത്ത് ഡേ കണ്ണമ്മാ’; നീ എന്റെ ജീവിതത്തിലെ നിധി! പ്രിയതമയ്ക്ക് ആശംസയുമായി പ്രസന്ന

നയൻതാര വിഗ്നേഷ് ദമ്പതിമാരെ കരയിപ്പിച്ച ആ ചിത്രം!!! കണ്ണീരണിഞ്ഞ് വിഘ്‌നേഷും ഒപ്പം നയൻതാരയും; വീഡിയോ വൈറൽ

Comments are closed.