ആൽബിയെ അ പകടപെടുത്തി വിക്രം, കോടതിയിൽ വിക്രത്തിനു വധശിക്ഷ വാങ്ങി കൊടുത്തു കല്യാണി! ഇത് പവര്ഫുൾ കല്യാണി | Mounaragam Today 25th May 2024

Mounaragam Today 25th May 2024

Mounaragam Today 25th May 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ മൗനരാഗത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ വ്യത്യസ്തമായ മുഹൂർത്തങ്ങളാണ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ആൽബിയുടെയും സോണിയുടെയും വീട്ടിൽ കള്ളൻ കയറിയതറിഞ്ഞ് കിരണും കല്യാണിയും ആശുപത്രിയിലേയ്ക്ക് പോവുന്നതായിരുന്നു.

ആശുപത്രിയിൽ എത്തിയപ്പോൾ കിരണോട് സോണി നമ്മുടെ വീട്ടിൽ കള്ളനായി വന്ന് കയറിയത് വിക്രമാണെന്ന് പറയുകയാണ് സോണി. ഇതറിഞ്ഞ് ദേഷ്യപ്പെടുകയാണ് കല്യാണി. പിന്നീട് കാണുന്നത് ശരണ്യയുടെ വീടാണ്. വിക്രമും പ്രകാശനും മൂങ്ങയും പലതും സംസാരിക്കുകയാണ്. എങ്ങനെയെങ്കിലും ഇവിടെ നിന്ന് മാറണമെന്ന് പറയുകയാണ് പ്രകാശൻ. അപ്പോഴാണ് ശരണ്യ വന്ന് സോണിയുടെ വീട്ടിൽ കള്ളൻ കയറിയ കാര്യം പറയുന്നത്.ആ കള്ളനായി വന്നത് നിങ്ങളുടെ മകനാകാതെ

നോക്കിക്കോ എന്ന് പറയുകയാണ് ശരണ്യ. ഇത് കേട്ടപ്പോൾ വിക്രം ശരണ്യയോട് ദേഷ്യപ്പെടുകയാണ്. പിന്നീട് ദേഷ്യത്തിൽ വിക്രം പുറത്തു പോവുകയാണ്. അപ്പോഴാണ് കല്യാണി വഴിയിൽ വച്ച് വിക്രമിനെ കാണുന്നത്. വിക്രമിനെ കണ്ടതും കല്യാണി വഴക്കു പറയുകയാണ്. നീ സോണിയെ ജീവിക്കാൻ വിടില്ലേയെന്നും, നിനക്കുള്ള ശിക്ഷ ഞാൻ വിധിച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ട് വിക്രമിൻ്റെ മുഖത്തിട്ട് കൊടുക്കുകയാണ്. പിന്നീട് കല്യാണി പോലീസിൽ അറിയിക്കുകയാണ്. ആ കാര്യം കിരണിനോട് പറയുകയാണ്.

അവനുള്ള ശിക്ഷ ഞാൻ തന്നെ നൽകുമെന്നും, പറയുകയാണ്.അങ്ങനെ പോലീസ് വിക്രമിനെ പിടിക്കുകയാണ്.അങ്ങനെ ജയിലിൽ കൊണ്ടു പോയിടുകയാണ്. അങ്ങനെ പിറ്റേ ദിവസം കോടതിയിൽ എത്തിയപ്പോൾ വിക്രമിനെതിരെ കോടതിയിൽ എത്തിയത് കല്യാണി ആയിരുന്നു. പരാതിക്കാരിയുടെ വക്കീലിനെ ചോദിച്ചപ്പോൾ ഞാൻ തന്നെയാണ് എനിക്ക് വേണ്ടി വാദിക്കുന്നതെന്ന് പറയുകയാണ്.ഇത് കേട്ട് വിക്രം ഞെട്ടുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Comments are closed.