മകളെ ശ്രീദേവിയിൽ നിന്നും പിരിക്കാൻ പുതിയ തന്ത്രവുമായി അപ്പു, ദേവിയെ സങ്കടകടലാക്കി അപ്പുവിന്റെ തീരുമാനം! പുതിയ വഴിത്തിരുവുമായി പരമ്പര സാന്ത്വനം

Santhwanam Promo Today Episode Nov 27th : മലയാളികൾ ഹൃദയത്തിലേറ്റിയ ഒരു പിടി മലയാള പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ വേറിട്ട കഥ തന്നെയാണ് ഈ പരമ്പര പ്രേക്ഷകരോട് കൂടുതൽ അടുപ്പിക്കുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ശിവൻ, അഞ്ജലി,ബാലേട്ടൻ, ഹരി, അപർണ ,ശ്രീദേവി,കണ്ണൻ, എന്നിവരാണ് കഥാപാത്രങ്ങൾ.പതിവ് മലയാളം സീരിയലുകള്‍ പോലെ അവിഹിതവും അമ്മായിയമ്മ പോരും

ഒന്നും ഇല്ലാത്തതു കൊണ്ട് കൂടിയാണ് പ്രേക്ഷകര്‍ സാന്ത്വനം സീരിയല്‍ ഇഷ്ടപ്പെട്ടത്. ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ, എല്ലാ തലമുറയില്‍ പെട്ടവരും ഒരുപോലെ ആസ്വദിക്കുന്ന ഒരു സീരിയല്‍ ആണ് ഇത്. ചെറിയ ചില വഴക്കുകളും പിണക്കങ്ങളും ഒഴിച്ചാൽ എല്ലായിപ്പോഴും സാന്ത്വനം കുടുംബത്തിൽ സന്തോഷം മാത്രമാണ് ഉള്ളത്. ഇപ്പോഴതാ കഥ മറ്റുചില വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയാണ്.അപർണ്ണയുടെ കുഞ്ഞിനെ

സ്വന്തം മോളെപ്പോലെയാണ് ശ്രീദേവിയും ബാലനും നോക്കുന്നത് .കൂടാതെ ശ്രീദേവിയെ ‘അമ്മ എന്ന് തന്നെ ആണ് ആ മോൾ വിളിക്കുന്നത്.മകളെ ദേവിക്കും ബാലനും സ്വന്തം മകളെപ്പോലെ വളർത്താൻ അനുവദിച്ചത് അപർണ്ണ തന്നെ ആണ്.എന്നാൽ ഇപ്പോൾ അപർണ്ണക്ക് ഇതിൽ പരിഭവം വന്നു തുടങ്ങിയിരിക്കുന്നു .തന്റെ മകൾക്ക് തന്നെക്കാൾ സ്നേഹം ഇപ്പോൾ ബാലനോടും ദേവിയോടും ആണെന്നും കുഞ്ഞിന് അഞ്ചു വയസ്സ് ആയില്ലേ അതിനാൽ ഇനി അവളെ ബാലനും ദേവിക്കും

ഒപ്പം കിടത്തണ്ട എന്നും അപർണ്ണ ഹരിയോട് പറയുന്നു.അപർണ്ണയുടെ അമ്മ അപർണ്ണയോട് പറഞ്ഞ ചില വാക്കുകളിൽ നിന്നാവാം തന്റെ മകൾ തന്നിൽ നിന്ന് അകന്നു പോകുമോ എന്ന പേടി അപർണ്ണക്ക് ഉണ്ടായത്.എന്തായാലും ഇനി കഥ എത്തരത്തിൽ ആയിരിക്കും മുന്നോട്ടു പോകുന്നത് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ പ്രേക്ഷകർ.മകളെ ശ്രീദേവിയിൽ നിന്നും പിരിക്കാൻ അപ്പുവിന് സാധിക്കുമോ ?കാത്തിരുന്നു കാണുക തന്നെ വേണ്ടിവരും

Comments are closed.