ഇങ്ങനെയൊരു വാപ്പയെയും ഇക്കയെയും കിട്ടിയ സാപ്പി ഭാഗ്യവാൻ! മകന്റെ പിറന്നാൾ ആഘോഷമാക്കി സിദ്ധിക്കും കുടുംബവും; ഹൃദയം നിറയുന്ന വീഡിയോ

Actor Siddique Son Sappi Birthday Celebration : 2015 പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷഹീൻ സിദ്ദീഖ്. സിദ്ദീഖിന്റെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് ചുവടുവെച്ച ഷഹീൻ ഇന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ഷഹീൻ തന്റെ ഓരോ വിശേഷങ്ങളും അണുവിട തെറ്റാതെ ആളുകളിലേക്ക് എത്തിക്കാറും ഉണ്ട്. അച്ഛൻറെ പാത പിന്തുടർന്ന് സിനിമാരംഗത്തേക്ക് വന്നതുകൊണ്ട് തന്നെ ഒരുപാട്

കാര്യങ്ങൾ തനിക്ക് സിനിമ മേഖലയിൽ നിന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുൻപ് ഷഹീൻ പറഞ്ഞിട്ടുണ്ട്. താൻ ഏതൊക്കെ സെറ്റിൽ ചെന്നാലും അച്ഛൻറെ കഥകൾ പറഞ്ഞ് അവിടെയുള്ളവർ തന്നെ പേടിപ്പിക്കുമായിരുന്നു എന്നാണ് മുൻപ് ഷഹീൻ പറഞ്ഞത് വാപ്പച്ചിക്ക് ഒറ്റ പ്രാവശ്യം ഡയലോഗ് നോക്കിയാൽ മതി കാണാപ്പാഠമാകുമെന്ന് ആളുകൾ എപ്പോഴും പറയുമായിരുന്നു. അത് കേട്ട് എനിക്ക് ടെൻഷനായിരുന്നു എന്നും മുൻപ് ഷഹീൻ തുറന്നു പറഞ്ഞിട്ടുണ്ട്. അഭിനയത്തിൽ തനിക്ക് ഒരുപാട് പാഠങ്ങൾ വാപ്പച്ചിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്ന് താരം

പറഞ്ഞിട്ടുണ്ട്. താൻ സിനിമയിൽ വന്നപ്പോൾ തന്നോട് വാപ്പച്ചി പറഞ്ഞത് ഒരിക്കലും പോയി മോണിറ്റർ നോക്കരുത് എന്നും ഞാനത് ഫോളോ ചെയ്യാറുണ്ടെന്ന് ആയിരുന്നു. സിനിമ ഇറങ്ങിയശേഷം എന്തെങ്കിലും മാറ്റം വേണമെങ്കിൽ അതൊക്കെ വാപ്പച്ചി പറഞ്ഞു തരാറുണ്ട് എന്നും പറഞ്ഞ ഷഹീൻ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത് ഷഹീനെ കൂടാതെ സിദ്ദിഖിന് റാഷിൻ എന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട്. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ ജന്മദിന ചിത്രങ്ങൾ ഷഹീൻ ആണ് തൻറെ സോഷ്യൽ

മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിയ്ക്ക് പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോടെയാണ് ഷഹീൻ ജന്മദിന ചിത്രങ്ങളും വീഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഷഹിന്റെ ഭാര്യ ഡോക്ടർ അമൃത, സിദ്ദിഖിന്റെ ഭാര്യ സീന, മകൾ ഫർഹീൻ എന്നിവരും ബർത്തിടെ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട് നിരവധി പേരാണ് സാപ്പിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

Comments are closed.