മൗനരാഗത്തിലെ കിരണിന് ഇന്ന് പിറന്നാൾ! കല്യാണിയേയും കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് ലൊക്കേഷനിൽ സർപ്രൈസ് പിറന്നാൾ ആഘോഷം

Naleef Gea Birthday Celebration at Mounaragam Location : ഏഷ്യാനെറ്റിൽ വളരെ ചുരുക്കം എപ്പിസോഡ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന സീരിയലാണ് മൗനരാഗം. ഇതിലെ പ്രധാന കഥാപാത്രങ്ങളാണ് കല്യാണിയും, കിരണും.സംസാരിക്കാത്ത പെൺകുട്ടിയുടെ റോളാണ് കല്യാണി ചെയ്യുന്നത്. കുടുംബത്തിൽ നിന്ന് പരിഗണന ലഭിക്കാത്ത കല്യാണിയുടെ ജീവിതത്തിലേക്ക് ഭർത്താവായി കിരൺ എത്തുന്നതോടെ കഥയുടെ ഗതി മാറുകയാണ്. കിരണായി സീരിയലിൽ എത്തുന്നത് നലീഫ് gea ആണ്.

ഐശ്വര്യയും നലീഫും തമിഴ്നാട് സ്വദേശികളാണ്. രണ്ടു പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടു പേർക്കും സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. ഇവരുടെ വിശേഷങ്ങളൊക്കെ യുട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ പങ്കുവയ്ക്കുന്നത്. സീരിയൽ ലൊക്കേഷനിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും താരങ്ങൾ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ടു്. ഇപ്പോഴിതാ നലീഫ് ജിയ പങ്കുവെച്ച രസകരമായ വീഡിയോയാണ് വൈറലായി മാറുന്നത്. നവംബർ 25 ന് നലീഫ് ജിയയുടെ പിറന്നാൾ ദിവസമാണ്.

രാവിലെ ഷൂട്ടിനു പോകാനായി ഒരുങ്ങുന്നതിനിടയിൽ ഫാൻസ് അയച്ചുകൊടുത്ത കെയ്ക്ക് കട്ട് ചെയ്ത്,ഉമ്മ ഉണ്ടാക്കിയ ചായയും കുടിച്ചാണ് പോകുന്നത്. ഐശ്വര്യയും, നലീഫും മറ്റു സീരിയൽ പ്രവർത്തകരൊക്കെ ചേർന്ന് ലൊക്കേഷനിലേക്ക് പോവുകയാണ്. പോവുന്ന വഴിയിൽ ഐശ്വര്യ മലയാളം സംസാരിക്കുന്നതിൻ്റെ തെറ്റുകൾ പറഞ്ഞ് ഐശ്വര്യയെ കളിയാക്കുന്നുമുണ്ട്. ലൊക്കേഷനിൽ എത്തിയപ്പോൾ കല്യാൺ എന്ന കുഞ്ഞിൻ്റെ അമ്മ നലീഫിന് പിറന്നാൾ സ്വീറ്റ് നൽകുകയുണ്ടായി

പിന്നീട് അത് എല്ലാവർക്കും നൽകിയ ശേഷം, പിന്നീട് ലൊക്കേഷനിലെ കെയ്ക്ക് കട്ടിംങ്ങായിരുന്നു.ഹാപ്പി ബർത്ത്ഡേറ്റുമീ എന്നു പറഞ്ഞു കൊണ്ടാണ് നലീഫ് കെയ്ക്ക് കട്ട് ചെയ്യുന്നത്. പിന്നീട് എല്ലാവർക്കും കെയ്ക്ക് നൽകുകയും ഷൂട്ട് കഴിഞ്ഞ് രസകരമായി പിരിയുകയും ചെയ്തു. എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് നലീഫ് വീഡിയോ അവസാനിപ്പിക്കുന്നത്. നലീഫ് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പ്രേക്ഷകരാണ് നലീഫിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Comments are closed.