ബിന്ദു പണിക്കരുമായി ഒന്നിച്ചത് എങ്ങനെ..? ബിന്ദുവും മോളും തന്റെ ജീവിതത്തിലേക്ക് എത്തിയത് ആദ്യമായി വെളിപ്പെടുത്തി സായ്‌കുമാർ | Saikumar & Bindhu Panikar Latest Interview

Saikumar & Bindhu Panikar Latest Interview

മലയാളി സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികൾ ആണ് ബിന്ദു പണിക്കറും സായി കുമാറും. മലയാള സിനിമയിലെ രണ്ട് ലെജൻഡ്സ് തന്നെയാണ് ഇരുവരും. കാറ്റഗറൈസ് ചെയ്യപ്പെടാത്ത അഭിനയമികവ് കാഴ്ച്ച വെയ്ക്കുന്ന ഈ രണ്ട് താരങ്ങൾക്കും അനേകം ആരാധകരും ഉണ്ട്.

തുടക്കത്തിൽ സ്ഥിരമായി കോമഡി റോളുകളിൽ മാത്രമാണ് ബിന്ദു പണിക്കർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് അത് മറ്റൊന്നും കൊണ്ടല്ല അനായാസമായി കോമഡി കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒന്നാമത്തെ നിരയിൽ തന്നെയാണ് താരത്തിന്റെ സ്ഥാനം. ഇന്നിപ്പോൾ പല കോമഡി താരങ്ങളും സീരിയസ് വേഷങ്ങൾ ചെയ്തു കയ്യടി വാങ്ങുന്നത് നാം കാണുന്നുണ്ട് എന്നാൽ സിനിമയിലെ ഈയൊരു പ്രവണതക്ക് തുടക്കം കുറിച്ചത് ബിന്ദു പണിക്കർ തന്നെ ആയിരുന്നു .സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിൽ ആണ് താരം ഒരു വ്യത്യസ്തമായ റോളിൽ പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിൽ ഒരു വേ ശ് യാലയം നടത്തുന്ന തന്റേടിയായ സ്ത്രീയായാണ് താരം അഭിനയിച്ചത്.

പിന്നീട് പല തരത്തിലുള്ള താരത്തിന്റെ അഭിനയ മികവും പ്രേക്ഷകർ കണ്ടറിഞ്ഞു. എടുത്ത് പറയേണ്ട മറ്റൊരു റോൾ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലത്തിയായുള്ള താരത്തിന്റെ അഭിനയം ആണ്. റോഷാക്കിലെ അഭിനയത്തിനു വളരെ മികച്ച അഭിപ്രായമാണ് താരത്തിനു ലഭിച്ചത്. ഇപോഴിതാ താരത്തിന്റെ പുതിയ സിനിമ റിലീസ് ആകാൻ പോവുകയാണ്. “അനക്ക് എന്തിന്റെ കേടാ”എന്നാണ് ചിത്രത്തിന്റെ പേര്. ബിന്ദു പണിക്കറും ഭർത്താവ് സായി കുമാറും ഒരുമിച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബി എം സി ബാനറിൽ ഫ്രാൻസിസ് കൈത്താരത്ത് നിർമിച്ചു മാധ്യമപ്രവർത്തകൻ ഷമീർ പരവണ്ണൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തകൃതിയായി നടക്കുകയാണ് നിലവിൽ.

പ്രോമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിൽ ആണ് അവതാരക സായികുമാറിനോട്‌ ബിന്ദു പണിക്കരെ എങ്ങനെ കറക്കിയെടുത്തു എന്ന് ചോദിച്ചത് അതിനു തമാശയായി സായികുമാർ രഹസ്യമായിട്ട് പിന്നീട് പറയാം എന്നും അവതാരകയോട് മറുപടി പറഞ്ഞു.ബിന്ദു പണിക്കാരുടെ ഒരേ ഒരു മകളാണ് കല്യാണി. അച്ഛനും അമ്മക്കുമൊപ്പം ടിക്‌റ്റോക് വീഡിയോകളിലും ഡാൻസ് വീഡിയോകളിലുമായി പ്രത്യക്ഷപ്പെടാറുള്ള കല്യാണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. തങ്ങൾ മകളെ കെയർ ചെയ്യുന്നത് പോലെ തന്നെയാണ് മകളും തങ്ങളെ കെയർ ചെയ്യുന്നതെന്നാണ് ഇരുവരും പറയുന്നത്.

ഒരുമിച്ചു സിനിമയിൽ അഭിനയിച്ചപ്പോൾ ബ്രേക്കിന്റെ സമയത്തു വീട്ടിലെ കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്നും താരം പറഞ്ഞു.സിനിമയിൽ വന്നത് കൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണം പണം കൂടുതൽ ലഭിക്കുന്നതാണ് സായികുമാർ പറയുന്നത്.എന്നാൽ ഒരു തട്ടുകടയിൽ പോയി ഒരു ദോശ കഴിക്കാനോ ചായ കുടിക്കാനോ കഴിയില്ല എന്നും സായി കുമാർ പറയുന്നു.അതേ സമയം ഓഗസ്റ്റ് 4 നു ചിത്രം തിയേറ്ററുകളിൽ എത്തും. വളരെ വ്യത്യസ്തമായ കഥാസന്ദർഭത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രം കൂടിയാണ് “അനക്ക് എന്തിന്റെ കേടാ ” കൂടാതെ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത 50 ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരണം നടന്നത് എന്നതാണ്. Saikumar & Bindhu Panikar Latest Interview, saikumar, Bindhu panikar

Comments are closed.