‘എന്റെ ഹേറ്റേഴ്‌സ് ഇപ്പോൾ എന്റെ ഭാര്യയുടെ ഫാൻസ്‌’, കുടുംബം കലക്കികളോട് ഞെട്ടിക്കുന്ന മറുപടി കൊടുത്ത് അഖിൽ മാരാർ | Akhil Marar with Family Live Video Viral

Akhil Marar with Family Live Video Viral

Akhil Marar with Family Live Video Viral : ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയും ഏറ്റവും കൂടുതൽ ആരാധകരുമായി ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയ മത്സരാർത്ഥിയുമാണ് അഖിൽ മാരാർ.സംവിധായകനായ അഖിൽ മാരാർ ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് തന്നെ പ്രേക്ഷകർക്ക് പരിചിതനാണ്.ചാനൽ ചർച്ചകളിലെ നിറസാന്നിധ്യമായിരുന്നു അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന ജോജു ജോർജ് നായകനായ ചിത്രമാണ് അഖിൽ സംവിധാനം ചെയ്തത്.

തന്റെ പല രാഷ്ട്രീയനിലപാടുകളുടെയും ഫലമായി ഒരുപാട് ഹെയ്റ്റേഴ്‌സിനെ സൃഷ്‌ടിച്ചു ബിഗ്‌ബോസിൽ മത്സരിക്കാൻ പോയ അഖിൽ തിരികെ വന്നത് മുൻപ് വെറുത്തത്തിലും ആയിരം മടങ്ങ് ആളുകളുടെ സ്നേഹം സ്വന്തമാക്കിയാണ്.ബിഗ്‌ബോസ് ഫിനാലെയിൽ ഇത് വരെയുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥി അഖിൽ തന്നെയാണ്.ഹോസ്റ്റ് ആയ മോഹൻലാൽ പലപ്പോഴും അഖിലിനെ പല കാര്യങ്ങളിലും വിമർശിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തിരുത്തിയാണ് അഖിൽ മുന്നോട്ട് പോയത്.

തെറ്റ് പറഞ്ഞു കൊടുത്താൽ തിരുത്താനുള്ള അഖിലിന്റെ മനസ്സിനെ ഹൗസിലുള്ള പല മത്സരാർത്ഥികളും അഭിനന്ദിച്ചിട്ടുമുണ്ട്. അഖിൽ കൂടുതൽ വിമർശനം ഏറ്റു വാങ്ങിയ ഒരു സംഭവം ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് ഷോയിൽ പരസ്യമായി പറഞ്ഞ അഖിലിന്റെ നിലപാടാണ്. മോഹൻലാൽ അടക്കം ഇത് ചോദ്യം ചെയ്യുകയും അഖിൽ പരസ്യമായി മാപ്പ് പറയുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ പുതിയൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ് അഖിൽ മാരാർ.ബിഗ്‌ബോസിന് ശേഷം

അഖിലും ഭാര്യ ലക്ഷ്മിയും ഒരുമിച്ചു ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖമാണ് ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുന്നത്. അഭിമുഖത്തിനിടയിൽ പലപ്പോഴും ഭാര്യയെ അപമാനിക്കുന്ന രീതിയിൽ അഖിൽ സംസാരിച്ചു എന്നാണ് ഒരുപാട് ആളുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ തന്റെ ഭാര്യയും മക്കളുമൊന്നിച്ചു ഇതിനു മറുപടിയായി ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് താരം.പരസ്പരം കളിയാക്കുന്നതും വഴക്ക് കൂടുന്നതുമെല്ലാം തങ്ങളുടെ ഇഷ്ടം ആണെന്നും അതിന്റെ അർതം തങ്ങൾക്ക് പരസപരം ബഹുമാനം ഇല്ലെന്നല്ല എന്നാണ് അഖിൽ മാരാറും ഭാര്യ ലക്ഷ്മിയും പറയുന്നത്. ഇപ്പോൾ തന്റെ ഹേയ്റ്റേഴ്സ് എല്ലാം ലക്ഷ്മിയുടെ ഫാൻസ്‌ ആണെന്നാണ് അഖിൽ പറയുന്നത്. Akhil Marar with Family Live Video Viral

Rate this post

Comments are closed.