സിനിമാ സീരിയൽ നടി കനകലത അന്തരിച്ചു! ജീവനെടുത്തത് ഈ അപൂർവ രോഗം; പ്രിയതാരത്തിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി | Actress Kanakalatha Passed Away

സിനിമ താരം കനകലത അന്തരിച്ചു. മലയാള സിനിമ സീരിയൽ താരം നടി കനകലത അന്തരിച്ചു. പാർക്കിൻസൺസ് രോഗ ബാധിതയെ തുടർന്ന് ചികിത്സയിലായിരിക്കെ തിരുവന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. നാടക ജീവിതത്തിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് കടന്നു വന്ന നടിയാണ് കനകലത. 1990കളിൽ ചെറുതും വലിയതുമായ ഒട്ടേറെ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വേഷങ്ങളെല്ലാം താരം എപ്പോഴും

മികച്ചതാക്കാൻ ശ്രമിച്ചിട്ടുള്ളു എന്നതാണ് മറ്റൊരു സത്യം. 150 മലയാള സിനിമകളിലും തെന്നിന്ത്യൻ സിനിമകൾ അടക്കം 350 ചലച്ചിത്രങ്ങളിൽ നടി കനകലത അഭിനയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഒട്ടേറെ ആരാധകരും താരത്തിനു ഉണ്ടായിരുന്നു.അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം ഒരുപാട് കൈകാര്യം ചെയ്തിട്ടുണ്ട്. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാൾ തുടങ്ങിയ അറിയപ്പെടുന്ന നാടകങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാൻ ലഭിക്കുന്ന

ഓരോ അവസരങ്ങളും താരം നല്ല രീതിയിൽ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. പരമേശ്വരൻ പിള്ളയുടെയും, ചിന്നമ്മയുടെയും മകളായി ജനിച്ച കനകലത ഒട്ടനേകം ടെലിവിഷൻ സീരിയകളിൽ അഭിനയിച്ചിട്ടുണ്ട്.ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു താരത്തിനു സിനിമയിലേക്കുള്ള അവസരം ലാഭിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത

ഉണര്‍ത്തുപാട്ടായിരുന്നു താരത്തിന്റെ ആദ്യ സിനിമ. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ റിലീസ് ചെയ്തില്ല. ശേഷം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചില്ല് എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള അവസരം ലഭിച്ചതോടെയാണ് തന്റെ അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങിയത്. 2023ൽ റിലീസ് ചെയ്ത പൂക്കാലം എന്ന സിനിമയാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Comments are closed.