നടന്ന സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ തമ്പിയെ അറിയിച്ച് ജയന്തി, എല്ലാം അറിഞ്ഞ തമ്പി ഇനി എങ്ങനെ പ്രതികരിക്കും..? | Santhwanam Today Episode August 1th

Santhwanam Today Episode August 1th

Santhwanam Today Episode August 1th Malayalam : ഏഷ്യാനെറ്റിൽ റേറ്റിംങ്ങിൽ ഒട്ടും പിറകിലോട്ട് പോകാത്ത സീരിയലാണ് പ്രേക്ഷകരുടെ ഇഷ്ട സീരിയൽ സാന്ത്വനം. സങ്കർഷഭരിതമായ മുഹൂർത്തത്തിലൂടെയാണ് ഓരോ എപ്പിസോഡും മുന്നോട്ടു പോകുന്നത്. കഴിഞ്ഞ രണ്ടുദിവസമായിട്ടുള്ള എപ്പിസോഡിൽ ശിവനെയും അഞ്ജലിയെയും കാണാതെ തിരയുന്നതിൻ്റെ ഓട്ടത്തിലാണ് സാന്ത്വനം വീട്ടുകാർ.

അതിനിടയിൽ വീട്ടിൽ കയറി വന്ന ജയന്തിയും ഈ വിവരങ്ങളൊക്കെ അറിയുന്നു. അപ്പോഴാണ് തമ്പി സർ അവിടേക്ക് വരുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജയന്തി തമ്പി സാറിനോട് എന്നെ ജoഗ്ഷനിൽ ഇറക്കുമോ എന്ന് പറഞ്ഞതിൻ്റെ ഞെട്ടലിലാണ് ദേവിയും വീട്ടുകാരും. അങ്ങനെ തമ്പിയുടെ കൂടെ കാറിൽ പോവുമ്പോൾ ജയന്തി സാന്ത്വനം വീട്ടിൽ നടന്ന എല്ലാ വിവരങ്ങളും തമ്പിയോട് പറഞ്ഞു. ഇത് കേട്ടതിൻ്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് തമ്പി. എന്നാൽ സാന്ത്വനം വീട്ടിൽ എല്ലാവരും സങ്കടപ്പെട്ടിരിക്കുകയാണ്.

വീട്ടിൽ പോയി സാവിത്രിയോട് എന്തു പറയുമെന്ന ടെൻഷനിലായിരുന്നു ശങ്കരൻമാമ. എല്ലാവരും വീട്ടിൽ പോവാൻ പറഞ്ഞപ്പോൾ ആകെ ടെൻഷനിലായിരുന്നു ശങ്കരൻമാമ. ശേഷം എല്ലാവരും പറഞ്ഞ് അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രാത്രിയായപ്പോൾ ശിവനും അഞ്ജലിയും അമ്പലത്തിൽ നിന്നിറങ്ങി ഇനി എവിടെ പോവുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു.

അപ്പോഴാണ് രാഹുലിൻ്റെ അടുത്ത് മൂന്നാറിൽ പോവാമെന്ന് തീരുമാനിക്കുന്നത്. ബാലനും ഹരിയും രണ്ടു പേരെയും തിരഞ്ഞ് കടയിലേക്ക് മടങ്ങി എത്തിയപ്പോഴാണ് എസ് ഐ ബാലനെ വിളിക്കുന്നത്. അവർ ഒരു അമ്പലത്തിൻ്റെ അടുത്തുണ്ടെന്ന് സൈബർ സെല്ല് വഴി മനസിലാക്കിയ വിവരം എസ്ഐ അറിയിക്കുന്നു. അങ്ങനെ ബാലനും ശിവനും കൂടി അപ്പോൾ തന്നെ അമ്പലം ലക്ഷ്യമാക്കി പുറപ്പെടുകയാണ്. അപ്പോൾ ശത്രു രണ്ടു പേരെയും കിട്ടാൻ വേണ്ടി മുരുകനെ പ്രാർത്ഥിക്കുകയാണ്. ഇന്നത്തെ പ്രൊമോയിൽ ഇത്തരം കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. Santhwanam Today Episode August 1th, Santhwanam Serial

Comments are closed.