അഭിനയകലയുടെ തമ്പുരാന് അറുപത്തിനാല്! ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ, പിറന്നാൾ ആശംസകളുമായി സ്വന്തം ഇച്ചാക്ക | Mammootty Birthday Wishes To Mohanlal

Mammootty Birthday Wishes To Mohanlal : മലയാള സിനിമയുടെ അഹങ്കാരം എന്ന് നിസ്സംശയം പറയാൻ കഴിയുന്ന താരമാണ് മോഹൻലാൽ എന്ന താരം. വിരലുകൾ പോലും അഭിനയിക്കും എന്നാണ് താരത്തെപ്പറ്റി ആരാധകർ പറയുന്നത്. അഭിനയം കൊണ്ട് അത്രയേറെ വിസ്മയം തീർക്കുന്ന ഒരു താരമാണ് എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടൻ.

1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ താരം പിന്നീട് അങ്ങോട്ട് മലയാള സിനിമയ്ക്ക് മാറ്റി നിർത്താൻ കഴിയാത്ത പ്രതിഭയായി മാറുകയായിരുന്നു. ഇന്നിപ്പോൾ നാല് നൂറ്റാണ്ടായി മലയാള സിനിമയെ അടക്കി വാഴുകയാണ് മോഹൻലാൽ. പ്രണയവും ഹീറോസവും എല്ലാം മലയാളിക്ക് ഹരമായി മാറിയത് മോഹൻലാൽ എന്ന തരത്തിലൂടെയാണ്. ഒൻപതോളം സംസ്ഥാന അവാർഡുകൾ, ദേശീയ അവാർഡുകൾ, ഡോക്ടറേറ്റ്, ലെഫ്റ്റനൻ്റ് കേണൽ പദവി എന്നിങ്ങനെ നൂറ് കണക്കിന് അംഗീകാരങ്ങൾ നൽകിയാണ് നാട് ആ കലാകാരനെ ആദരിച്ചത്.

വർഷങ്ങളിത്ര കഴിഞ്ഞിട്ടും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ മോഹൻലാൽ തയ്യാറായിരുന്നില്ല. ഇപോഴിതാ അതും സംഭവിച്ചു കഴിഞ്ഞു. മോഹൻലാലിൻറെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന ചിത്രം ഈ ഓണത്തിന് പുറത്തിറങ്ങുകയാണ്. ബറോസ് എന്ന 3D ചിത്രമാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഓണത്തിന് റിലീസ് ആകാൻ ഒരുങ്ങുന്ന ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ നായകൻ. ഇപോഴിതാ താരങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ പിറന്നാൾ ദിനമാഘോഷിക്കുകയാണ്. ലാലേട്ടന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഈ രണ്ട് സൂപ്പർ താരങ്ങളും തമ്മിലുള്ള ആത്മബന്ധം എല്ലാവർക്കും അറിയാവുന്നതുമാണ് മോഹൻലാലിന് ഉമ്മ കൊടുക്കുന്ന ഒരു ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പൃഥ്വിരാജും ആശംസകൾ നേർന്നു എത്തി. മലയാളികൾ കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് പൃഥ്വിരാജ് താരത്തിന് ആശംസ നേർന്നത്.

Comments are closed.