അമ്മൂമ്മക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യക്കും കൊച്ചു ബേബിക്കും അമ്മൂമ്മ കരുതിവെച്ച സമ്മാനം കണ്ടോ..? | Sowbhagya Venkitesh Precious Moments in Life

Sowbhagya Venkitesh Precious Moments in Life

Sowbhagya Venkitesh Precious Moments in Life : മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും സോഷ്യൽ മീഡിയ താരവുമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരകല്യാണിൻ്റെ മകളും നടി സുബ ലക്ഷ്മിയുടെ കൊച്ചുമോളുമായ സൗഭാഗ്യ ടിക് ടോക്ക് വീഡിയോയിലൂടെയാണ് കൂടുതൽ മലയാളികളുടെ മുന്നിൽ എത്തിയത്. 2020 ഫെബ്രുവരിയിലായിരുന്നു താരത്തിൻ്റെ വിവാഹം. നടനും, ഡാൻസറുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

ഫ്ലവേഴ്സ് ചാനലിലെ ചക്കപ്പഴത്തിൽ ഒരു പ്രധാന കഥാപാത്രമായി അർജുൻ എത്തിയിരുന്നു. കുടുംബ ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സൗഭാഗ്യ. താരത്തിൻ്റെ സ്വന്തമായുള്ള യുട്യൂബ് ചാനലിൽ താരം അർജുൻ്റെ കുടുംബവുമായും, സ്വന്തം കുടുംബവുമായുള്ള എല്ലാ വീഡിയോകളും പങ്കുവയ്ക്കാറുണ്ടായിരുന്നു. 2021 നവംബറിലായിരുന്നു സൗഭാഗ്യയ്ക്കും അർജുനും ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന ശേഷം മകളുമായുള്ള വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി യുട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്.

Sowbhagya Venkitesh Precious Moments in Life
Sowbhagya Venkitesh Precious Moments in Life

ഇപ്പോഴിതാ താരം തൻ്റെ യുടൂബ് ചാനലിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. അമ്മൂമ്മ സുബലക്ഷ്മിയുടെ വീട്ടിലേക്ക് സൗഭാഗ്യയും മകൾ സുദർശനയും പോകുന്നതും വിശേഷങ്ങളുമാണ് താരം പങ്കുവച്ചിരിക്കുന്നത്. മകളുടെ കൂടെ താമസിക്കാതെ വാടക വീട്ടിലാണ് സുബ ലക്ഷ്മിയുടെ താമസം. ഇതിൻ്റെ കാരണവും സൗഭാഗ്യ തൻ്റെ ചാനൽ വഴി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മൂമ്മയുടെ വീട്ടിൽ എത്തിയതിൻ്റെയും, എല്ലാ ഉത്സവദിവസങ്ങളിലും അമ്മൂമ്മയ്ക്ക് കുട്ടികൾക്ക് സമ്മാനം നൽകുന്ന ഒരു പരിപാടി ഉണ്ടെന്നുമൊക്കെ അറിയിച്ചുരിക്കുകയാണ് സൗഭാഗ്യ. എന്നാൽ ഇന്ന് എന്തിനാണ് ക്ഷണിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പോകുന്നത്. അവിടെ എത്തിയപ്പോൾ സൗഭാഗ്യയ്ക്കും കുടുംബത്തിനും ഓണക്കോടിയാണ് അമ്മൂമ്മ നൽകിയിരിക്കുന്നത്.

2 സാരിയും, മകൾക്ക് കുറേ ഉടുപ്പുകളും നൽകി ഓണാശംസകൾ അമ്മൂമ്മ പറയുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ എല്ലാ ഉത്സവങ്ങളിലും അമ്മൂമ്മ എനിക്കല്ലാതെ എല്ലാവർക്കും ഗിഫ്റ്റ് നൽകുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ, അത് മറ്റുള്ളവർക്ക് നൽകുമ്പോഴാണ് നമുക്ക് ഐശ്വര്യമുണ്ടാവുക എന്ന് അമ്മൂമ്മ തമിഴിൽ പറയുന്നുണ്ടായിരുന്നു. അങ്ങനെ അമ്മൂമ്മയുടെ കൂടെ ഡിന്നറൊക്കെ കഴിച്ചാണ് സൗഭാഗ്യ മടങ്ങുന്നത്. അവസാനം താരം പറയുന്നുണ്ട്, നമ്മൾ സമ്മാനം വാങ്ങിയാൽ മാത്രം പോര, അവർക്ക് കൂടി നമ്മൾ സമ്മാനം നൽകുമ്പോഴാണ് അവർക്ക് കൂടുതൽ സന്തോഷമുണ്ടാവുക.കൂടാതെ അച്ഛാഛനും അമ്മമ്മയും ഉള്ളവർ അവരെ എപ്പോഴും വിളിച്ച് സ്നേഹത്തിൽ സംസാരിക്കണം എന്നും സൗഭാഗ്യ പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. Sowbhagya Venkitesh Precious Moments in Life

Comments are closed.