കുഞ്ഞു മോളുടെ ഡാൻസ് ചിരിയും കണ്ടോ നോക്കി ഇരുന്നു പോകും!! കൂട്ടുനിന്ന് മുതിർന്നവരും, എത്ര കണ്ടാലും മതി വരില്ല

Little Baby Girl Nice Dance Malayalam : കുഞ്ഞുവാവകളുടെ വീഡിയോകൾ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവ്വചനീയമാണ്. അത്തരത്തിൽ തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ പുറത്തു വിടുന്ന വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്. പത്തിലധികം കുഞ്ഞുങ്ങളുടെ വീഡിയോ കൂട്ടിച്ചേർത്ത് 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. മഞ്ഞു പെയ്യണ് മനം കുളിരാണ് എന്ന പാട്ടിന് ചുവടുവെക്കുന്ന ഒരു

കുഞ്ഞിന്റെ വീഡിയോയാണ് ആദ്യത്തേത്. ചുവന്ന പാവാടയും വെള്ള ഷർട്ടുമിട്ട് സുന്ദരിയായി നൃത്തം ചെയ്യുകയാണ് കുഞ്ഞുവാവ. ഒറ്റമുണ്ടും ചുറ്റി തലയിൽ തോർത്തും കെട്ടിവരുന്ന കുഞ്ഞിന്റെ വീഡിയോയാണ്. ഒരു മെഴുതിരിയുടെ എന്ന ഗാനമാണ് ബിജിഎം ആയി ചേർത്തിരിക്കുന്നത്. ഒരു മിടുക്കൻ കുഞ്ഞ് ഏണി കയറുന്ന വീഡിയോയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അമ്മയുടെ പാട്ടിനു ചുണ്ടനക്കുന്ന ആൺകുഞ്ഞും അച്ഛന്റെ പാട്ടിനൊപ്പം ചുമർ ചുമലനക്കുന്ന പെൺകുഞ്ഞും

Little Baby Girl Nice Dance
Little Baby Girl Nice Dance

വീഡിയോയിൽ നിറഞ്ഞുനിന്നു. കുട്ടൻ ചേട്ടന്റെ ഫോട്ടോ വല്ലതുമുണ്ടോ എന്ന ഡയലോഗിനും തെരി സിനിമയിലെ ഡയലോഗിനും കൃത്യമായി ചുണ്ടനക്കുകയാണ് രണ്ട് കുരുന്നുകൾ. ട്രെൻഡിങ്ങായ പല ഡയലോഗുകൾക്കും ടൈമിങ് തെറ്റാതെ ഭാവത്തോടുകൂടി അഭിനയിക്കുന്ന കുഞ്ഞുങ്ങൾ അത്ഭുതം തന്നെയാണ്. കാതുകുത്തിന്റെ വേദന കടിച്ചമർത്തുന്ന കുരുന്ന് കാണുന്നവരിൽ കൗതുകം ജനിപ്പിക്കുന്നു. നിലവിളക്കുമായി വന്ന് നാമം ചൊല്ലാൻ ഇരിക്കുന്ന കുഞ്ഞുവാവയുടെ വീഡിയോ കാണിച്ചുകൊണ്ടാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്.

കുഞ്ഞുങ്ങളെല്ലാം എന്ത് മിടുക്കരാണ്, പഴയ കാലത്തിലേക്ക് പോകാൻ തോന്നുന്നു, കുഞ്ഞുവാവ ഇഷ്ടം തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. കുഞ്ഞുങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടവരാണെന്ന് തെളിയിക്കുന്നവയാണ് ഈ വീഡിയോകൾക്ക് താഴെ നിറയുന്ന കമെന്റുകൾ. തിരക്കുള്ള ജീവിതത്തിന് സന്തോഷം പകരുന്ന വീഡിയോകളാണ് കുഞ്ഞുങ്ങളുടേത്. അവരുടെ കുസൃതികൾ നമ്മെ പഴയ കാലത്തിലേക്ക് കൊണ്ടുപോകുന്നു. ഗൃഹാതുരതതന്നെയാകാം ഈ വീഡിയോകളെ വൈറലാക്കുന്നത്. video credit : Thani Nadan Malayali

Comments are closed.