ബിഗ് ബോസ് സീസൺ 4ന്റെ സൗഹൃദത്തിന്റെ കൂട്ടായ്മ; വീണ്ടും ഒത്തുകൂടി സുചിത്ര, അഖിൽ, സൂരജ്! ഈ സൗഹൃദം എന്നും ഇങ്ങനെ ആവട്ടെ എന്നാശംസിച്ച് ആരാധകർ | Bigg Boss Fame Kutty Akhil Shares New Photo

Bigg Boss Fame Kutty Akhil Shares New Photo

ഏഷ്യാനെറ്റ് ടെലിവിഷൻ പരമ്പരകളിൽ മൂന്നു വർഷം മുൻപ് റേറ്റിംങ്ങിൽ മുൻപന്തിയിൽ നിന്നിരുന്ന ഒരു സീരിയലായിരുന്നു വാനമ്പാടി. ഈ സീരിയലിലൂടെ ജനമനസുകളിൽ ഇടം നേടിയ നടിയാണ് സുചിത്രനായർ. സുചിത്രനായർ എന്നു പറഞ്ഞാൽ ആർക്കും മനസിലാവില്ല. വാനമ്പാടിയിലെ പപ്പി കുട്ടിയെ അറിയാത്ത സീരിയൽ പ്രേമികൾ ഇല്ലെന്നു തന്നെ പറയാം.

സുചിത്രയുടെ ആദ്യ സീരിയൽ അമൃത ടിവിയിലെ കൃഷ്ണകൃപാസാഗരം ആയിരുന്നു. ബിഗ്ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥി ആയതോടെ സുചിത്രയെ മലയാളികൾ മുഴുവൻ അടുത്തറിഞ്ഞു. ബിഗ്ബോസിൽ നല്ല രീതിയിൽ മത്സരിച്ച ഒരു മത്സരാർത്ഥി തന്നെയായിരുന്നു സുചിത്ര നായർ. സ്റ്റാർമ്യൂസിക്കിൽ അവതാരികയായും സുചിത്ര തിളങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം റീൽസുകളും ഫോട്ടോകളുമൊക്കെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ബിഗ്ബോസ് ഹൗസിലെ മത്സരാർത്ഥികളായിരുന്ന കുട്ടി

അഖിലും, നടൻ സൂരജ് തേലക്കാടിൻ്റെയും കൂടെ നിന്നുള്ള ഒരു പോസ്റ്റാണ് താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. ബിഗ്ബോസ് ഹൗസിൽ ഇവർ മൂന്നു പേരും നല്ല സുഹൃത്തുക്കളായിരുന്നു. അതിനു ശേഷം എല്ലാ പ്രോഗ്രാമുകളിലും ഇവർ മൂന്നു പേരെയും ഒരുമിച്ച് കാണാറുണ്ട്. ബിഗ്ബോസ് ഹൗസ് വിട്ട ശേഷം ആരാധകരുടെ സംശയം അഖിലും സുചിത്രയും പ്രണയത്തിലാണോ എന്നാണ്. ഇതിനുള്ള മറുപടിയും താരങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ വിഷുവിന്

മലയാളി പ്രേക്ഷകർക്ക് വിഷു ആശംസകളുമായാണ് ഇവർ മൂന്നു പേരും എത്തിയത്. അതിനു ശേഷമാണ് താരം ഇന്നലെ മൂന്നുപേരും ഒരുമിച്ചുള്ള ഫോട്ടോയും, അതിനു താഴെ ക്യാപ്ഷനും നൽകിയത്. താരത്തിൻ്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ‘ ഫെയ്ക്ക് സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും. എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ അങ്ങനെയല്ല.എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ ആരെന്ന് മനസിലാക്കിയാൽ നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടില്ല.’നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ പോസറ്റീവ് കമൻറുകളുമായി എത്തിയിരിക്കുന്നത്. Bigg Boss Fame Kutty Akhil Shares New Photo

Comments are closed.