അഖിലും സുചിത്രയും വിവാഹിതരായോ? മൂകാംബികയിൽ വെച്ചുള്ള പുത്തന്‍ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍.!! | Bigg Boss Akhil & Sujithra at Mookambika Temple

Bigg Boss Akhil & Sujithra at Mookambika Temple : വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് സുചിത്ര നായർ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. പരമ്പരയിലെ പത്മിനി എന്ന നായിക കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്.സംഗീതത്തിന്റെ വശ്യത കൊണ്ട്‌ മറ്റുപരമ്പരകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു വാനമ്പാടി. വാനമ്പാടി പരമ്പരയിൽ അഭിനയിച്ച ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

അതുപോലെതന്നെ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായും പ്രേക്ഷകർക്ക് മുന്നിൽ താരം എത്തിയിരുന്നു. ബിഗ് ബോസ് വീട്ടിൽ സുചിത്രയ്ക്ക് നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ബിഗ് ബോസിലൂടെ കുട്ടി അഖിലും, സൂരജ് തെലക്കാട് വളരെ അടുത്ത സുഹൃത്തുക്കൾ ആയി മാറിയിരുന്നു.അഖിൽ ചില മലയാള സിനിമകളിലും ചെറിയ ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം ഇവർക്കൊപ്പം ഉള്ളതാണ്. മൂകാംബിക ക്ഷേത്രത്തിൽ മൂന്നുപേരും ചേർന്ന് ഒന്നിച്ച് തൊഴാൻ പോയപ്പോൾ എടുത്ത ചിത്രമാണ് ഇത്.

താരം തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. നിരവധി റീൽ വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.അങ്ങനെ തന്നെയാണ് ഈ ചിത്രവും പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി താരം ചില വാക്കുകൾ കുറിച്ചിട്ടുണ്ട് അതിങ്ങനെയാണ്. “ബിഗ്ബോസിനുള്ളിൽ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു ഇച്ചിരി വൈകിയെങ്കിലും അതങ്ങു സാധിച്ചു കൊടുത്തു.മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നിൽ പോയി മൂകാംബിക നടയിൽ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം” നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ഒരു കുടുംബം പോലെ തോന്നുന്നു, എല്ലായിപ്പോഴും സന്തോഷമായി ഇരിക്കട്ടെ എന്നെല്ലാം ചില ആളുകൾ ചിത്രം കണ്ട് പറയുന്നുണ്ട്. അതേസമയം ഹാസ്യ രൂപേണ പെട്ടെന്ന് കണ്ടപ്പോൾ രമേശ് പിഷാരടിയും കുടുംബവും ആണെന്ന് തോന്നി എന്നും ഒരാൾ കമന്റ് ചെയ്തിരിക്കുന്നു. ബിഗ് ബോസ് ഹൗസിൽ സൂരജിനും അഖിലിനും നിരവധി ആരാധകർ ഉണ്ടായിരുന്നു അതിനുള്ള ഒരു സൂചന കൂടിയാണ് കമന്റ് ബോക്സിൽ കാണുന്ന ചില വ്യക്തികളുടെ കമന്റുകൾ.

View this post on Instagram

A post shared by Kutty Akhil (@kutty_akhil)

Comments are closed.