സീരിയൽ താരം നടന്‍ കൈലാസ് നാഥ് അ ന്തരിച്ചു! ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ-സീരിയൽ താരലോകം | Actor Kailas Nath passes away

Actor Kailas Nath passes away

സിനിമ – സീരിയൽ താരം കൈലാസ് നാഥ് കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറയുകയുണ്ടായി. മലയാള ടെലിവിഷൻ പരമ്പരകളിലും, സിനിമകളിലും സജീവമായിരുന്ന താരം, കഴിഞ്ഞ കുറച്ച് മാസങ്ങളായി നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. 65-ാം വയസ്സിൽ കൈലാസ് നാഥ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ, അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് വളരെയധികം സങ്കടം ഉണ്ടാക്കിയിട്ടുണ്ട്.

മിമിക്രി കലാകാരനായി തന്റെ കരിയർ ആരംഭിച്ച കൈലാസ് നാഥ്, 1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. സേതുരാമയ്യർ സിബിഐ, മിഴികൾ സാക്ഷി, സീത കല്യാണം തുടങ്ങിയ സിനിമകളിലെ എല്ലാം കൈലാസ് നാഥന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ടെലിവിഷൻ പരമ്പരകളിലൂടെയാണ് കൈലാസ് നാഥ് പ്രേക്ഷകർക്കിടയിൽ കൂടുതൽ പരിചിതനായത്.

Actor Kailas Nath passes away
Actor Kailas Nath passes away

സാന്ത്വനം, മാളൂട്ടി, പുറപ്പാട് എന്നിങ്ങനെ നിരവധി പരമ്പരകളിൽ കൈലാസ് നാഥ് വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ, അദ്ദേഹത്തിന്റെ ആരാധകരും, സഹപ്രവർത്തകരും നേരിട്ട് എത്തിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും കൈലാസ് നാഥിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. നടി സീമ ജി നായർ ആണ് കൈലാസ് നാഥിന്റെ മരണവാർത്ത സാമൂഹ്യ മാധ്യമങ്ങൾ വഴി ആദ്യം അറിയിച്ചത്.

നടി ശാലു കുര്യൻ തന്റെ ഫേസ്ബുക്ക് ഹാൻഡിലൂടെ കൈലാസ് നാഥിന് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രശസ്ത സിനിമ താരം രവീന്ദ്രൻ, കൈലാസ് നാഥിനെ അവസാനമായി ഒരു നോക്ക് കാണാൻ നേരിട്ട് എത്തി. മലയാള സിനിമ സീരിയൽ പ്രേക്ഷകരും, സാമൂഹ്യ മാധ്യമങ്ങൾ വഴി കൈലാസ് നാഥിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ന് (വെള്ളിയാഴ്ച) അദ്ദേഹത്തിന്റെ അന്ത്യ കർമ്മങ്ങൾ നടത്തും. Actor Kailas Nath passes away

Comments are closed.