ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ!! വിഷമിച്ച് കരയുന്ന വിദ്യാർത്ഥിയെ കണ്ട് അടുത്ത്പോയി ആശ്വസിപ്പിച്ച് അദ്ധ്യാപകൻ; വൈറലായി വീഡിയോ | Best Teacher for ever

Best Teacher for ever

Best Teacher for ever Viral Malayalam : കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് അവരുടെ അധ്യാപകർ. അധ്യാപകരോടുള്ള ഇഷ്ടം പലപ്പോഴും വിഷയം പഠിക്കുന്നതിലും താല്പര്യമുണ്ടാക്കാറുണ്ട്. അങ്ങനെ ഒരു അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും രസകരമായ കണ്ണ് നിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സ്കൂളിന്റെ മറവിൽ നിന്ന് ആരും കാണാതെ കരയുന്ന കുഞ്ഞിനെ കണ്ട് ആശ്വസിപ്പിക്കാൻ എത്തുകയാണ് അധ്യാപകൻ.

കുഞ്ഞിനെ ആശ്വസിപ്പിക്കാൻ വേണ്ടി അധ്യാപകൻ പലതും പറയുന്നു. എന്നാൽ അത് എന്താണെന്ന് വ്യക്തമല്ല. ആശ്വസിപ്പിക്കുന്ന കാഴ്ച മാത്രമാണ് വീഡിയോയിൽ പകർത്താൻ സാധിച്ചിട്ടുള്ളത്. അധ്യാപകനെ കണ്ടതും കുഞ്ഞ് കണ്ണ് തുടച്ച് അദ്ദേഹത്തോട് വർത്തമാനം പറയുകയും പിന്നീട് സന്തോഷിച്ച് തിരികെ പോവുകയും ചെയ്യുന്നു. ഫസ്റ്റ് ഷോ എന്ന പ്രമുഖ യൂട്യൂബ് ചാനൽ ആണ് സന്തോഷപ്രദവും ചിന്തനീയവുമായ ഈ വീഡിയോ പുറത്തുവിട്ടത് 5.6 ലക്ഷം പ്രേക്ഷകരാണ് ഈ വീഡിയോ കണ്ടത്.

5000 ഇൽ അധികം ലൈക്കും വീഡിയോ സ്വന്തമാക്കി.നൂറിലധികം കമന്റും വീഡിയോയ്ക്ക് താഴെ നിറഞ്ഞു. എന്തും തുറന്നു പറയാനുള്ള ഇടം അധ്യാപകർ നൽകുകയാണെങ്കിൽ അതിൽപ്പരം സന്തോഷം ഉണ്ടാക്കുന്ന മറ്റൊന്നും തന്നെ ഈ ലോകത്തില്ല. അതുവഴി അവരുടെ പഠനവും ജീവിതവും സന്തോഷകരമായിത്തീരുന്നു. ജീവിതത്തിൽ എന്തു പ്രശ്നങ്ങളുണ്ടായാലും അത് അധ്യാപകനോട് പറയാൻ സാധിക്കുകയാണെങ്കിൽ അതിൽപ്പരം ആശ്വാസം നൽകുന്ന മറ്റൊന്നും തന്നെ ഇല്ല.

ഒരു കുട്ടിയോട് മാത്രമല്ല എല്ലാ കുട്ടികളോടും അദ്ദേഹം ഇങ്ങനെയാണെന്നത് കമന്റുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ആഷിക് എന്നാണ് മാഷിന്റെ പേര് എന്നത് കമന്റുകളിൽ നിന്നും മനസ്സിലാക്കാം. അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മാതാപിതാക്കൾക്കും കുട്ടികൾക്കും ഉള്ളത്. യഥാർത്ഥ അധ്യാപകൻ, ഇങ്ങനെ ഒരു അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ, അധ്യാപകൻ ഇഷ്ടം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഏതായാലും ഈ ഒരൊറ്റ വീഡിയോയിലൂടെ ആഷിക് എന്ന അധ്യാപകന്റെ ആരാധകരായിത്തീർന്നിരിക്കുകയാണ് പ്രേക്ഷകർ. Best Teacher for ever

Comments are closed.