കാവാല ഡാൻസിനു ചുവടുകളുമായി കൺമണി കുട്ടി! വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കാൻ തോന്നിക്കും എന്ന് ആരാധകർ | Actress Muktha Daughter Kavaalaya Dance Viral

Actress Muktha Daughter Kavaalaya Dance Viral

Actress Muktha Daughter Kavaalaya Dance Viral : മലയാളികളുടെ പ്രിയ നടിയാണ് മുക്ത. ഒറ്റനാണയം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച മുക്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസിൽ ഒരു ഇടം പിടിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മുക്ത വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്. കിയാര എന്ന കൺമണി.

സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും മുക്ത സീരിയലിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. എല്ലാ താരങ്ങളേയും പോലെ മുക്തയ്ക്കും സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്. അതിലാണ് മുക്ത തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ വർഷമായിരുന്നു മകൾ സിനിമയിൽ അഭിനയിക്കുന്ന കാര്യം മുക്ത ആരാധകരുമായി പങ്കുവെച്ചത്, പത്താംവളവ് ‘ എന്ന ചിത്രത്തിൽ കൺമണിക്ക് നല്ലൊരു റോൾ തന്നെയാണ് ലഭിച്ചത്. മകളുടെ എല്ലാ വിശേഷങ്ങളും മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ‘കാവാല’ എന്ന ഗാനത്തിന്

കൺമണികുട്ടിയും ചുവട് വയ്ക്കുന്ന വീഡിയോയാണ് മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുവന്ന ടോപ്പും ജീൻസും അണിഞ്ഞ്, നീണ്ട കുറുകുറെയുള്ള തലമുടി അഴിച്ചിട്ട്, പാട്ടിൽ തമന്നയുടെ അതേ ലുക്കിലാണ് കൺമണിയും ചുവടുകൾ വച്ചിരിക്കുന്നത്. പാട്ടിന് അനുസരിച്ച് മുഖത്ത് വരുന്ന ഭാവങ്ങളോടെ മനോഹരമായി നൃത്തം വച്ചതാണ് ആരാധകരെ ആകർഷിച്ചത്. നിമിഷ നേരം കൊണ്ടാണ് കൺമണിയുടെ

വീഡിയോ വൈറലായി മാറിയത്. വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി സിനിമാ താരങ്ങളും, നിരവധി ആരാധകരും എത്തുകയുണ്ടായി. മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ എന്നാണ് പലരും കമൻറായി പറയുന്നത്. ഓരോ മലയാളി പ്രേക്ഷകർക്കും അവരുടെ വീട്ടിലെ കുഞ്ഞിനെ പോലെ തന്നെയാണ് കൺമണിയും. വളരെക്യൂട്ട് വീഡിയോയിരുന്നു കൺമണിയുടെ കാവാല ഗാനം. Actress Muktha Daughter Kavaalaya Dance Viral

Comments are closed.