ഈ ചെറുപ്രായത്തിൽ ഇത്രക്കും ഓർമശക്തിയോ ? കൈയ്‌ വിരലിൽ എണ്ണം ചൊല്ലി പറഞ്ഞ് അച്ചുകുട്ടൻ.!! കയ്യടിച്ച് ആരാധകർ | Achukuttan’s Video Goes Viral

Achukuttan’s video goes viral : കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരികയും ആയ പാർവതി ആർ കൃഷ്ണ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താരം 2020 ഡിസംബറിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മകൻറെ രണ്ടാം പിറന്നാൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കുകയും ചെയ്തു. സംഗീതസംവിധായകനും ഗായകനുമായ

ബാലഗോപാൽ ആണ് പാർവതിയെ വിവാഹം ചെയ്തത്. തന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങളും പാർവതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റ്‌ താരങ്ങളെ പോലെ യൂട്യൂബിലൂടെ ഏറ്റവും പുതിയ വിശേഷങ്ങൾ എത്താറുള്ള താരം വ്ലോഗിങ്ങിൽ സജീവമാണ് മകൻറെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും പാർവതി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മകൻ അച്യൂത് എന്ന അച്ചുക്കുട്ടൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

Achukuttan’s Video Goes Viral
Achukuttan’s Video Goes Viral

കുഞ്ഞ് ജനിച്ച ശേഷം പോസ്റ്റ് പാർട്ടം ഡിപ്രഷൻ അനുഭവിച്ചതിനെ കുറിച്ച് താരം തുറന്നു സംസാരിച്ചിരുന്നു. അതിനുശേഷം മകൻറെ ഓരോ പുതിയ വളർച്ചയും താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. നിറങ്ങളെപ്പറ്റിയും മൃഗങ്ങളുടെ പേരുകളും ശബ്ദങ്ങളും അനുകരിക്കുന്ന മകൻറെ സന്തോഷകരമായ നിമിഷങ്ങളാണ് താരം ഏറ്റവും കൂടുതൽ പങ്കുവെച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ ഇപ്പോൾ പുതിയ ഒരു വീഡിയോയും ഇടം പിടിക്കുകയാണ്. മകൻ അച്ചു

ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ 10 വരെ തുടർച്ചയായി തെറ്റില്ലാതെ വിരലിൽ എണ്ണുന്ന വീഡിയോയാണ് പാർവതി തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് പറയുന്ന മകന് അതോടൊപ്പം തന്നെ മലയാളവും ഈ പ്രായത്തിൽ നന്നായി വഴങ്ങും എന്ന് താരം തൻറെ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. ജോസഫേ കുട്ടിക്ക് മലയാളം അറിയാം എന്ന ക്യാപ്ഷനോടെ ആണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Comments are closed.