യക്ഷിയും നമ്പൂതിരിയും ഇനി കുഞ്ഞിനായുള്ള കാത്തിരിപ്പിൽ, ഭയവും ആകാംക്ഷയും നിറച്ച് സേവ് ദ് ഡേറ്റിന് പിന്നാലെ ഒരു ആത്രേയ മറ്റേഴ്‌നിറ്റി ഫോട്ടോഷൂട്ട്‌ | A Horror Maternity Photoshoot

A Horror Maternity Photoshoot : വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അത്തരം അത്ഭുതപ്പെടുത്തുന്ന ഫോട്ടോ ഷൂട്ടുകളുമാണ്. പ്രീവെഡിംങ്ങ്, എൻഗേജ്മെൻ്റ്, ന്യൂബോൺ, വെഡിംങ്ങ് സ്റ്റോറീസ് തുടങ്ങി നിരവധി ഫോട്ടോ ഷൂട്ടുകളാണ് ഇന്ന് നടക്കുന്നത്. ഓരോ ഫോട്ടോഗ്രാഫറും ഇത്തരം ഫോട്ടോകളും വീഡിയോകളും ചെയ്യുമ്പോൾ ആകർഷണവും, വ്യത്യസ്തവുമാക്കാനാണ് ശ്രമിക്കാറുള്ളത്.

ചില ഫോട്ടോ ഷൂട്ടുകൾ ആയാസമെടുത്ത് നടത്തി നവദമ്പതികൾ മരിച്ച വാർത്തകൾ പോലും വൈറലായിരുന്നെങ്കിലും, ഫോട്ടോ ഷൂട്ടുകൾ നടത്താതിരുന്നിട്ടില്ല. പല തരം ഫോട്ടോ ഷൂട്ടുകളും ഫോട്ടോഗ്രാഫർമാറും ഇതുവഴി വൈറലായിട്ടുണ്ട്. അത്തരത്തിൽ വ്യത്യസ്തത പുലർത്തുന്ന ഫോട്ടോ ഷൂട്ടുകൾ നടത്തുന്നവരാണ് അത്രേയ വെഡിംഗ് ഫോട്ടോ ഷൂട്ട്. ഇവരുടെ ഓരോ ഫോട്ടോകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കും. ഇവർ നടത്തിയ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായി മാറുന്നത്.

നീലിയുടെയും കുമാരൻ്റെയും കഥയാണ് ഇതിൽ ഇതിവൃത്തമായി എടുത്തിരിക്കുന്നത്. നീലി എന്ന കഥയിലെ നമ്പൂതിരിയുടെയും യക്ഷിയുടെയും മറ്റേണിറ്റി ഫോട്ടോ ഷൂട്ടാണിത്. സായാഹ്നത്തിൽ കാട്ടിൽ കണ്ണു ചിമ്മി ഇരിക്കുന്ന ഗർഭിണിയായ യക്ഷിയുടെ അടുത്താണ് നമ്പൂതിരി ചൂട്ടുമായി വരുന്നത്. തൊട്ടിൽ കെട്ടി നിൽക്കുന്നതും, യക്ഷിയുടെ തലയിൽ കുന്തിരിക്കം പുകച്ച് അതിൻ്റെ മണം നമ്പൂതിരി ആസ്വദിക്കുന്നതും വളരെ സുന്ദരമായാണ് വരച്ചുകാട്ടിയിരിക്കുന്നത്. നീലി എന്ന ഫോട്ടോ ഷൂട്ട് രണ്ട് ഭാഗങ്ങളിലായാണ് ഇവർ ചെയ്തിരിക്കുന്നത്.

‘രാവിൽ മയങ്ങുന്ന തൂമഴയിൽ’ എന്നു തുടങ്ങിയ രസകരമായ പാട്ടും ഈ വീഡിയോയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. നിരവധി പേരാണ് ഈ ഫോട്ടോ ഷൂട്ടിന് നല്ല കമൻറുകളുമായി വന്നിരിക്കുന്നതെങ്കിലും, ചിലർ മെറ്റേണിറ്റി ഫോട്ടോ ഇതുപോലെ ചെയ്യേണ്ടിയിരുന്നില്ല എന്നും പറയുന്നവരുണ്ട്. എന്നാൽ ഇത് വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് കരുതുന്നവരാണ് മിക്കവരും. കാരണം ഫോട്ടോഗ്രാഫറുടെ വ്യത്യസ്തമായ ചിന്തകളാണ് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.

Comments are closed.