പണിക്കാർ പോലും തോറ്റുപോകുന്ന രീതിയിൽ വീട്ടിലെ മുറ്റത്തു പണിയെടുക്കുന്ന ആൺകുട്ടി! സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചു മിടുക്കൻ | A boy Excellent work goes viral

A boy Excellent work goes viral

അധ്വാനിക്കുന്ന ജനതയാണ് ഒരു നല്ല സമൂഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. എന്നാൽ ഇന്നത്തെ ഈ ഒരു ആധുനിക ലോകത്തിൽ അത്തരം ഒരു സമൂഹത്തെ തന്നെ സൃഷ്ടിക്കുന്നത് ഒട്ടും എളുപ്പമല്ല. ഇന്ന് പല ആളുകളും സ്വന്തം കാര്യങ്ങൾ അടക്കം സ്വയം അധ്വാനത്തിൽ കൂടി ചെയ്യാൻ പോലും മടി പൂർണ്ണമായി കാണിക്കുന്നവരാണ്. പക്ഷെ അധ്വാനത്തിന്റെയും സ്വയം കഷ്ടപ്പാടിന്റെയും വില നല്ലപോലെ തന്നെ

അറിയുന്നതായ ഒരു സമൂഹം വളരേണ്ടത് പ്രധാനമാണ്. എങ്കിൽ ഇതാ അത്തരം ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അടക്കം കയ്യടികൾ നേടുന്നത്. ഒരു കൊച്ചു ബാലൻ തന്റെ വീട്ടിൽ പ്രധാന ജോലികൾ ചിലത് ചെയ്യുന്നത് തന്നെയാണ് ഈ ഒരു വീഡിയോ ഹൈലൈറ്റ്. ആ ബാലൻ വീട് ഇന്റർ ലോക്ക് ജോലികളാണ് ആരെയും ഞെട്ടിക്കുന്ന രീതിയിൽ കൃത്യമായി ചെയ്യുന്നത്.

ഓരോ കാര്യങ്ങളും ശ്രദ്ധയോടെ തന്നെ ചെയ്യുന്ന ബാലനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് സോഷ്യൽ മീഡിയയിലെ മലയാളികൾ അടക്കം. പണിക്കാർ പോലും ഒരുപക്ഷെ ഈ ബാലന്റെ ആത്മ സമർപ്പണം മുൻപിൽ തോറ്റു പോകുമെന്ന് സോഷ്യൽ മീഡിയ തുറന്ന് പറയുന്നുണ്ട്. അധ്വാനം വില എന്തെന്ന് അറിയാതെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരവുമായി നടക്കുന്ന ഇന്നത്തെ തലമുറ ഇതൊക്കെ കണ്ടു പഠിക്കണം എന്നാണ് ചിലർ ഈ വീഡിയോക്ക് നൽകുന്ന കമന്റ് അഭിപ്രായം എങ്കിൽ മറ്റുചിലർ

ഈ ബാലന് ജീവിതത്തിൽ വലിയ നിലയിൽ എത്താൻ സാധിക്കട്ടെ എന്നും ആശംസകൾ നേരുന്നുണ്ട്.കൂടാതെ വീടിനു പുറത്തേക്ക് പോലും കുട്ടികളെ ഇറക്കാത്ത ചില അച്ഛൻ അമ്മമാർ ഈ വീഡിയോ കാണണം എന്നാണ് ചിലരുടെ നിരീക്ഷണം. എന്ത് തന്നെയാണെങ്കിലും നിമിഷ സമയം കൊണ്ട് ഈ വീഡിയോ വൈറൽ ആയി മാറി കഴിഞ്ഞു.

Comments are closed.