അമ്പടി കുഞ്ഞു അത് വേണ്ട, കുറുമ്പുകാണിക്കുന്ന കുഞ്ഞൂസിനെ ശകാരിക്കുന്ന പൂച്ചക്കുട്ടി! വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ | A Baby & Cat Video Goes Viral

ജനലിൽ പിടിച്ചു കയറാൻ നോക്കുന്ന കുട്ടിയെ ശകാരിച്ച് താഴെ ഇറക്കുകയാണ് ഒരു കുഞ്ഞൻ പൂച്ച. ഇതൊക്കെ ഏട്ടന്മാര് ചെയ്യും കുട്ടികൾ നോക്കിയിരിക്കുക എന്ന ഭാവമാണ് പൂച്ചയ്ക്ക് കുഞ്ഞിനോട്. പൂച്ച കാര്യമായിട്ടാണ് കുട്ടിയെ നോക്കുന്നത്. ജനലിലേക്ക് കയറുന്നത് അ പകടം ആണെന്നും കുഞ്ഞിനെ അതിന് അനുവദിക്കരുതെ ന്നൊക്കെയുള്ള വിവേകം ഈ പൂച്ചയ്ക്ക് ഉണ്ട്. സംഭവം എന്തായാലും സാമൂഹ്യമാധ്യമങ്ങൾ ആഘോഷിച്ചു ഇത് ഏറ്റെടുത്തും കഴിഞ്ഞു.

ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തു വീട്ടിരിക്കുന്നത്. ഇതിനകം ഒരു ലക്ഷത്തിലധികം വ്യൂസും ലൈക്സും വീഡിയോ കരസ്തമാക്കി. കുട്ടികളും വളർത്തുമൃഗങ്ങളും തമ്മിലുള്ള വികൃതികളും കുസൃതികളും എന്നും ആരാധകരുണ്ട്. ജനൽ കമ്പിയിലേക്ക് കുഞ്ഞ് ഓരോ തവണ കൈ വയ്ക്കുമ്പോഴും അവ തട്ടി മാറ്റുകയാണ് കുറുമ്പൻ പൂച്ച.

എന്നാൽ പൂച്ചയെ പേടിച്ച് പിന്മാറാൻ നമ്മുടെ മിടുക്കൻ തയ്യാറുമല്ല. തോറ്റു കൊടുക്കാൻ ഞാനില്ലടാ എന്നും പറഞ്ഞ് വീണ്ടും വീണ്ടും വെല്ലുവിളിക്കുകയാണ് കൊച്ചു മിടുക്കൻ നമ്മുടെ വാശിക്കാരൻ പൂച്ചയെ. കുഞ്ഞും പൂച്ചയും തമ്മിലുള്ള പൊരിഞ്ഞ യുദ്ധം കാണാൻ ഒരുപാട് പ്രേക്ഷകരും. എല്ലാവരും വലിയ ആനന്ദത്തിലാണ്. കമന്റ് ബോക്സിൽ നിറയെ

പൂച്ചയുടെ വിവേകത്തെ പറ്റിയും കുസൃതി കുട്ടന്റെ ധൈര്യത്തെ പറ്റിയുമാണ് ചർച്ച. കുട്ടികൾ കുസൃതി കാണിച്ച പല അ പകടങ്ങളിലും പെടാറുണ്ട്. മുതിർന്നവർക്ക് പലപ്പോഴും അവരെ ശ്രദ്ധിക്കാൻ കഴിയാറില്ല. ഇങ്ങനെയുള്ള അപകടങ്ങൾ വിളിച്ചുവരുത്തുന്നതിൽ നിന്ന് കുഞ്ഞിനെ പിന്തിരിപ്പിക്കുന്ന പൂച്ചയുടെ വിവേകം കൗതുകം ഉണ്ടാക്കുന്നു. സംഭവം പൊരിഞ്ഞ തല്ലാണെങ്കിലും കാര്യം വിജയിച്ചു. സപ്പോർട്ടേഴ്‌സും കൂടി. എന്തായാലും സാമൂഹ്യ മാധ്യമങ്ങൾക്ക് ഇന്ന് ചിരിക്കാൻ ഉള്ള ഒരു നല്ല വിഭവമായിരുന്നു വീഡിയോ. A Baby & Cat Video Goes Viral

Comments are closed.