യോദ്ധയിലെ തൈപ്പറമ്പിൽ അശോകന്റെ വലംകൈ വിക്രുവിനെ മറന്നോ..? അശോകേട്ടന്റെ വിക്രു ദേ ഇവിടെയുണ്ട്..

Yodha Movie Child Artist Vineeth Anil

സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു യോദ്ധ. ശശിധരൻ ആറാട്ടുവഴി തിരക്കഥയെഴുതിയ ഈ ചിത്രം മലയാള സിനിമയിലെ എവർഗ്രീൻ സിനിമകളും ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള സിനിമയുമാണ്. മോഹൻലാൽ ജഗതി ശ്രീകുമാർ ഉർവശി മധു ബാല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ സംഗീതംകൊണ്ട് വിസ്മയിപ്പിച്ചത് ഓസ്കാർ അവാർഡ് ജേതാവ് കൂട്ടിയായ എ ആർ റഹ്മാൻ ആയിരുന്നു.

മലയാളത്തിലെ റഹ്മാന്റെ ആദ്യ സംഗീതസംവിധാനം കൂടി ആയിരുന്നു യോദ്ധ.അരുശുമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും റിമ്പോച്ചെയും ദമയന്തിയും കുട്ടിമാമനുമൊക്കെ മലയാളിയെ സംബന്ധിച്ച് എന്നും ഗൃഹാതുരത്വം ഉണർത്തുന്ന കഥാപാത്രങ്ങളാണ്. എന്നാൽ ഇവരെക്കൂടാതെ ആ സിനിമയിൽ എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ മറ്റൊരു മുഖം കൂടിയുണ്ട്ബന്ധശത്രുവായ അപ്പുക്കുട്ടനോട് മോഹൻലാലിന്റെ അശോകൻ കിടപ്പിടിക്കുമ്പോഴെല്ലാം അശോകന് ആവേശവും പ്രോത്സാഹനവുമായി കൂടെ നിന്ന വിക്രു എന്ന കുട്ടിക്കുറുമ്പനെയും മലയാളിയ്ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

Yodha Movie Child Artist Vineeth Anil
Yodha Movie Child Artist Vineeth Anil

കാവിലെ പാട്ട് മത്സരത്തിലും ചെസ് മത്സരത്തിലുമെല്ലാം അപ്പുക്കുട്ടനെ അശോകൻ മലർത്തിയടിക്കുമ്പോൾ നിറഞ്ഞ കയ്യടിയുമായി മുൻനിരയിൽ തന്നെ ഇടം പിടിച്ച വിക്രു.മാസ്റ്റർ വിനീത് ആണ് വിക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലതാരമായി പത്തോളം സിനിമകളിൽ വേഷമിട്ട മാസ്റ്റർ വിനീത് എന്ന വിനീത് അനിൽ ഇന്ന് മലയാളസിനിമ മേഖലയിലെ ഒരു സംവിധായകൻ കൂടിയാണ്.2016 ഇൽ പുറത്തിറങ്ങിയ കവിയുടെ കാൽപ്പാടുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് വിനീത് അനിൽ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.1987 ഇൽ സിബി മലയിൽ സംവിധാനം ചെയ്ത എഴുതാപ്പുറങ്ങൾ’

എന്ന ചിത്രത്തിലൂടെയായിരുന്നു ബാലതാരമായി വിനീത് അനിൽ അരങ്ങേറ്റം കുറിച്ചത്. ‘പിന്നീട് തനിയാവർത്തനം, അഥർവ്വം, നെറ്റിപ്പട്ടം, വാസ്തുഹാര, ആനവാൽമോതിരം, ഏഴരപ്പൊന്നാന, യോദ്ധ, കണ്‍കെട്ട് തുടങ്ങി പത്തോളം സിനിമകളിൽ അഭിനയിച്ചു. ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന പ്രേക്ഷക പ്രീതി നേടിയ സീരിയലിൽ ബാലതാരമായും വിനീത് അഭിനയിച്ചിട്ടുണ്ട്.24 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സംവിധായകനായി വിനീത് വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്.പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍ രചിച്ച ഒസ്യത്ത് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു കവിയുടെ ഒസ്യത്ത് എന്ന സിനിമതിരുവനന്തപുരം സ്വദേശിയായ വിനീത് നിരവധി ഹ്രസ്വചിത്രങ്ങളും മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തിട്ടുണ്ട്. Yodha Movie Child Artist Vineeth Anil

Comments are closed.