ഒടുക്കത്തെ ഗ്ലാമറാണല്ലോ അന്നും ഇന്നും! ഈ പൊടിമീശക്കാരൻ ആരെന്നു മനസ്സിലായോ..?

നായകൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ തുടങ്ങി മലയാള സിനിമ ലോകത്തെ വ്യത്യസ്ത തലങ്ങളിൽ തന്റേതായ ഇടം സൃഷ്ടിച്ച ഒരു നടന്റെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അഭിനേതാവ് എന്നതിലുപരി, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ഈ താരം സജീവമാണ്. എല്ലാത്തിനുമുപരി, ഇദ്ദേഹം പറയുന്ന കഥകൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

നാല് പതിറ്റാണ്ടുകാലമായി സിനിമ ഇൻഡസ്ട്രിയിൽ സജീവമായ ഈ നടൻ, ഇതിനോടകം 300 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും അഭിനയിച്ച താരം, സിനിമ നിർമ്മാണ രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തീർച്ചയായും ഇദ്ദേഹത്തിന്റെ ഈ പഴയകാല ചിത്രത്തിൽ നിന്ന് തന്നെ, ഇത് ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.

Actor Mukesh childhood Photos
Actor Mukesh childhood Photos

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, നാടക പ്രവർത്തകനുമായ ഒ മാധവൻ – മലയാള സിനിമ നാടക രംഗത്തെ പ്രശസ്ത അഭിനയത്രിയായ വിജയകുമാരി ദമ്പതികളുടെ മകനും, മലയാള സിനിമ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന നടനും, കൊല്ലം എംഎൽഎയുമായ മുകേഷിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. മുകേഷ് തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചത്.

Comments are closed.