പ്രണവിന്റെ ആ തീരുമാനത്തോട് ഞാൻ യോജിക്കുന്നില്ല.!! അമ്മ എന്ന നിലയിൽ എന്നെ ഏറെ വിഷമിപ്പിച്ചു; സുചിത്ര മോഹൻലാലിൻറെ വെളിപ്പെടുത്തൽ വൈറൽ.!! | Suchithra Mohanlal Words About Pranav Mohanlal

Suchithra Mohanlal Words About Pranav Mohanlal : അച്ഛന്റെ മകൻ എന്ന ലേബലില്ലാതെ തന്നെ സിനിമയിലേക്ക് കാലെടുത്തുവെച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ. ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലെ ദർശന സ്പെഷ്യൽ ഗാനം പുറത്തിറങ്ങിയതോടെ പ്രണവിന്റെ ഫാൻസ്ഗ്രൂപ്പുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ആള് വളരെ സിംപിളാണ്. അതിനപ്പുറത്തേക്ക് പ്രണവിനെ വിശേഷിപ്പിക്കാൻ ബുദ്ധിമുട്ടാണ്. സൂപ്പർ സ്റ്റാറിന്റെ മകനാണ് എന്നതിൻറെ ഒരു ജാഡയുമില്ലാത്ത ഒരു യുവ കലാകാരൻ, അതാണ് പ്രണവ് മോഹൻലാൽ.

ഇപ്പോഴിതാ പ്രണവിന്റെ ചില വിശേഷങ്ങൾ ഗൃഹലക്ഷ്മി മാഗസീനുമായി പങ്കിടുകയാണ് അമ്മ സുചിത്ര മോഹൻലാൽ. യാത്രകൾ വളരെ ഇഷ്ടമാണ് പ്രണവിനെന്ന സുചിത്ര പറയുന്നു. എന്നാൽ മകൻ യാത്രകൾ പോകാൻ തീരുമാനിച്ചപ്പോൾ ഒരു അമ്മയെന്ന നിലയിൽ പലപ്പോഴും സങ്കടമാണ് തോന്നിയിട്ടുള്ളതെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തൽ. ലഭ്യമായ സൗകര്യങ്ങളൊന്നും വേണ്ടെന്ന് വെച്ചുള്ള അവന്റെ യാത്രകൾ തന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല എന്ന് പറയുകയാണ് സുചിത്ര

Suchithra Mohanlal Words About Pranav Mohanlal
Suchithra Mohanlal Words About Pranav Mohanlal

പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരവും തോളിൽ വച്ചുള്ള പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. “വളരുന്നതിനനുസരിച്ച് അപ്പുവിന്റെ യാത്രകളോടുള്ള കമ്പം കൂടി. ഒരു സമയം പഠനത്തിന് ഇടവേളയിട്ട് അപ്പു ഒരു ബാഗും തോളിലേന്തി യാത്ര തടുങ്ങി. ബനാറസും ഹംപിയും ഹിമാലയവും ജര്മനിയുമെല്ലാം അവന്റെ സ്ഥിരം യാത്രകളായി മാറി. കാറിലും വിമാനത്തിലും യാത്ര എളുപ്പമായിട്ടും അതൊന്നുമുപയോഗിക്കാതെ ബസിലും ബസിന്റെ പുറത്തും ട്രെയിനിൽ ജനറൽ കമ്പാർട്‌മെന്റിലുമോക്കെയായി അവൻ യാത്ര ചെയ്തു.

സാധാരണ ലോഡ്ജുകളിൽ താമസം. ഇതൊക്കെ എന്തിന് എന്ന് പലപ്പോഴും തോന്നി. ഞാൻ ഒരു അമ്മയല്ലേ, അങ്ങനെ തോന്നിയാൽ തെറ്റില്ലല്ലോ.” സുചിത്ര മനസ്തുറക്കുന്നതിങ്ങനെ. പ്രസിദ്ധി നേടുക എന്നതിനപ്പുറം മറ്റാരും അറിയാതെ മുന്നോട്ടുപോകുക എന്നതാണ് പ്രണവിനിഷ്ടമെന്നാണ് സുചിത്ര പറയുന്നത്. സിനിമയിൽ കാലെടുത്തുവെച്ചപ്പോഴും പ്രണവ് പറഞ്ഞത് മുഴുവൻ സമയം സിനിമയിലേക്കില്ലെന്നും മറ്റു പാഷനുകൾ നിലനിർത്തിക്കൊണ്ടുള്ള അഭിനയം മാത്രമേ ഏറ്റെടുക്കൂ എന്നുമാണ്. സുചിത്രയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കുന്ന ഹൃദയമാണ് പ്രണവിന്റെ പുതിയ ചിത്രം.

Comments are closed.