ഒരേ അച്ചിൽ ഇട്ട് വാർത്ത പോലെ! ഈ അമ്മയും മകളും ആരെല്ലാമാണെന്ന് മനസ്സിലായോ.!?

Sudhapoo Post By Sowbhagya Venkitesh

സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമകളിലെ കോമഡി വീഡിയോകളുടെ സ്പൂഫുകൾ അഭിനയിച്ചാണ് താരത്തിന്റെ സോഷ്യൽ മീഡിയയിലേക്കുള്ള വരവ്. പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുമുണ്ട് താരം. നടിയും നർത്തകയുമൊക്കെയായ താരാ കല്യാണിന്റെ ഒരേ ഒരു മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ മകൾ എന്ന പേരിലാണ് സൗഭാഗ്യ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്.

പിന്നീട് സോഷ്യൽ മീഡിയയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അമ്മയെപ്പോലെ തന്നെ ഒരു ഡാൻസർ ആണ് സൗഭാഗ്യ. കലാകാരികളായ അമ്മൂമ്മയുടെയും അമ്മയുടെയും ഒപ്പം നിൽക്കാൻ സോഷ്യൽ മീഡിയയിലൂടെ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടനും നർത്തകനുമായ അർജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നതു. ഇവർക്ക് ഒരു മകൾ ഉണ്ട്. സുധാപ്പൂ എന്നാണ് കുഞ്ഞിനെ അവർ വിളിക്കുന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം സൗഭാഗ്യ എപ്പോഴും

സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ മകളുടെ പ്രായത്തിലുള്ളപ്പോഴുള്ള തന്റെ ചിത്രവും മകളുടെ ചിത്രവും പങ്ക് വെച്ചിരിക്കുകയാണ്. സുധാപൂവിന്റെ അടുത്തിരിക്കുന്ന ആളെ കണ്ട് പിടിക്കാമോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. രണ്ട് പേരും ഒരു പോലെ ഉണ്ടല്ലോ എന്നും ഇത് രണ്ടും സുധമോൾ തന്നെയാണെന്നും ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെ ഉണ്ടെന്നും ഒക്കെയാണ് ആരാധകരുടെ കമന്റുകൾ. മുത്തശ്ശിയായ പ്രിയ നടി സുബലക്ഷ്മിയുടെ

ദേഹ വിയോഗത്തിന്റെ വേദനയിൽ നിന്നും റിക്കവർ ആയി വരുകയാണ് സൗഭാഗ്യയും കുടുംബവും. മകളുടെ കാര്യങ്ങൾ നോക്കുക എന്നതാണ് സൗഭാഗ്യയുടെ ഇപ്പോഴത്തെ പ്രധാന ജോലി. എങ്കിലും തിരക്കുകൾക്കിടയിൽ വ്ലോഗ്ഗുകൾ എടുക്കാൻ താരം സമയം കണ്ടെത്താറുണ്ട്. തലമുറകൾ കടന്ന് വരുന്ന ഈ കലാകുടുംബത്തിലെ വളർന്നു വരുന്ന ഒരു കലാകാരി തന്നെയാണ് സൗഭാഗ്യയുടെ കുഞ്ഞു മോളും. ഏതായാലും സൗഭാഗ്യ പോസ്റ്റ്‌ ചെയ്ത ചിത്രം ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.

Comments are closed.