‘പുട്ട്’ ബന്ധങ്ങൾ തകർക്കും! എനിക്ക് ഇഷ്ടമല്ല’!! മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്, ഞെട്ടലോടെ സോഷ്യൽ മീഡിയ.!! | Unni Mukundan shared a post on his social media page viral

Unni Mukundan shared a post on his social media page viral : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് പുട്ട്. പുട്ടിനൊപ്പം കടലക്കറിയോ പപ്പടമോ പഴമോ ഒക്കെ ചേർന്നാൽ പിന്നെ കുശാലായി. നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റിലെ താരം പുട്ടായിരുന്നു. പുട്ട് ബന്ധങ്ങൾ തകർക്കുന്നുവെന്ന ഒരു മൂന്നാം ക്‌ളാസ്സുകാരന്റെ കണ്ടുപിടിത്തം ഒരു ചെറുചിരിയോടെയാണ് താരം പങ്കുവെക്കുന്നത്. ദിവസവും രാവിലെ പുട്ട് കഴിച്ച് മടുത്ത മുക്കത്തുകാരൻ ജെയിസ് ജോസഫ് പരീക്ഷക്ക് ഇഷ്ടമല്ലാത്ത

ഭക്ഷണത്തെക്കുറിച്ച് കുറി പ്പെഴുതാൻ ചോദിച്ചപ്പോൾ ഉത്തരക്കടലാസിൽ എഴുതിയത് ഇങ്ങനെ ” എനിക്കിഷ്ട മല്ലാത്ത ഭക്ഷണം പുട്ടാണ്. മലയാളികളുടെ പ്രിയഭക്ഷണമായ പുട്ട് അരികൊണ്ടാണ് ഉണ്ടാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാ മെന്നതിനാൽ അമ്മ എല്ലാ ദിവസവും പുട്ടാണ് ഉണ്ടാക്കാറുള്ളത്. ഉണ്ടാക്കി അഞ്ച് മിനുട്ടാകുമ്പോഴേക്കും പുട്ട് പാറ പോലെ കട്ടി പിടിക്കും. പിന്നെ കഴിക്കാനും പറ്റില്ല. വേറെയെന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞാൽ അമ്മ അത് ചെയ്യില്ല.

പിന്നെ ഞാൻ പട്ടിണിയാകും. അങ്ങനെ അമ്മ എന്നെ വഴക്ക് പറയും. എനിക്ക് കരച്ചിൽ വരും. അത്തരത്തിൽ പുട്ട് ബന്ധങ്ങളെ ഇല്ലാതാക്കുന്നു.” ഇങ്ങനെയായിരുന്നു ജെയിസി ന്റെ കുറിപ്പ്. ബെംഗളൂരു എസ് എസ് എഫ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാർഥിയാണ് ജെയിസ് ജോസഫ്. എക്സലന്റ് എന്നാണ് ഉത്തരക്കടലാസ് മൂല്യ നിർണ്ണയം ചെയ്ത അദ്ധ്യാപിക താഴെ മാർക്ക് ചെയ്തിരിക്കുന്നത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് -ദിയ ജെയിംസ് ദമ്പതികളുടെ മകനാണ് ജെയിസ്.

ഇപ്പോൾ ജെയിസിന്റെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുക യാണ്. ഒട്ടേറെപ്പേരാണ് പുട്ട് ബന്ധങ്ങൾ തകർക്കുന്നു എന്ന ജെയിസിന്റെ ടാഗ്‌ലൈൻ ഏറ്റുപറയുന്നത്. പുട്ട് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല ഉണ്ണി, ശരിയാണ് ഞങ്ങളുടെ വീട്ടിലും പുട്ട് തന്നെയാണ് യഥാർത്ഥ പ്രശ്നക്കാരൻ എന്ന് തുടങ്ങി വ്യത്യസ്തമായ ഒട്ടേറെ കമ്മന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. Unni Mukundan shared a post on his social media page

Comments are closed.