സാന്ത്വനത്തിലെ വല്യേട്ടന്‍; ‘നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടും എനിക്ക് ചീത്ത വിളി കിട്ടി’; രണ്ട് മക്കളും ഭാര്യയുമുള്ള രാജീവ് പരമേശ്വറിന്റെ ജീവിത കഥ

Rajeev Parameshwar Life Story

Rajeev Parameshwar Life Story Malayalam : മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖമാണ് നടൻ രാജീവ് പരമേശ്വരന്റേത്. സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരം. മോഡലിങ്ങിൽ നിന്നും അഭിനയത്തിലേക്കെത്തിയ കഥയാണ് രാജീവിന്റേത്. ഒരുകാലത്ത് ഏറെ ഹിറ്റായി മാറിയ ചില മ്യൂസിക്ക് ആൽബങ്ങളിൽ നമ്മൾ ഈ അതുല്യകലാകാരനെ കണ്ടിട്ടുണ്ട്. ‘നിനക്കായി’ എന്ന ഹിറ്റ് ആൽബത്തിൽ ഒരു ചോക്ലേറ്റ് നായകനായാണ് രാജീവ് തിളങ്ങിയത്.

സ്വയംവരപ്പന്തൽ, രഹസ്യപോലീസ്, പാപ്പി അപ്പച്ചാ, നിദ്ര തുടങ്ങി ഒരുപിടി മികച്ച മലയാളം ചിത്രങ്ങളിൽ രാജീവ് അഭിനയിച്ചിട്ടുണ്ട്. ‘പാപ്പി അപ്പച്ചാ’ എന്ന ദിലീപ് ചിത്രത്തിൽ സിനിമയുടെ ഒടുക്കം വരെ ഏറെ പോസിറ്റീവ് ആയി തുടരുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ച രാജീവ് ഒടുവിൽ നെഗറ്റീവ് വേഷത്തിന്റെ രൗദ്രഭാവത്തിലേക്ക് അതിവേഗം പരകായപ്രവേശം ചെയ്യുകയായിരുന്നു. ‘എന്റെ മാനസപുത്രി’ എന്ന സീരിയലിൽ രാജീവ് അവതരിപ്പിച്ച പ്രകാശ് എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

കാവ്യാഞ്ജലി, എന്റെ പെണ്ണ്, സ്നേഹജാലകം, ഓമനത്തിങ്കൾ പക്ഷി തുടങ്ങി രാജീവ് അഭിനയിച്ച എല്ലാ സീരിയലുകളും ഹിറ്റായിരുന്നു. വാനമ്പാടി എന്ന സീരിയലിന്റെ തമിഴ് പതിപ്പ് മൗനരാഗത്തിൽ രാജീവ് ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. കുറെ നാൾ ആ സീരിയലുമായി ബന്ധപ്പെട്ട് രാജീവ് മലയാളത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് സാന്ത്വനത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. സാന്ത്വനത്തിലെ ബാലേട്ടൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

ഇടവേളയെടുത്തത് നന്നായി എന്നാണ് രാജീവ് തന്നെ ഒരു അഭിമുഖത്തിൽ മനസുതുറന്നത്‌. സാന്ത്വനത്തിലെ വല്യേട്ടനായി എത്തിയപ്പോൾ മൊത്തത്തിൽ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായി. അത് നല്ലൊരു അനുഭവമായിരുന്നു. ദീപയാണ് താരത്തിന്റെ ഭാര്യ. ശിവന്യ,അർത്ഥവ് എന്നിവരാണ് താരത്തിന്റെ മക്കൾ. തീർത്തും ഒരു തൃശൂരുകാരനാണ് രാജീവ്. Rajeev Parameshwar Life Story

Comments are closed.