എല്ലാ പ്രതീക്ഷകളും തകർത്ത് ലക്ഷ്മിഅമ്മ യാത്രയാകുമ്പോൾ, സാന്ത്വനംവീട്ടിൽ വീണ്ടും വൻ ദുരന്തം സംഭവിക്കുന്നു! ഇത് സാന്ത്വനത്തിന്റെ തുടക്കമോ ഒടുക്കമോ..? | Santhwanam Today Episode September 26th

Santhwanam Today Episode September 26th : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ പ്രിയ പരമ്പര സാന്ത്വനത്തിൽ കുറച്ച് ദിവസങ്ങളായി രസകരമായ എപ്പിസോഡുകളല്ല വന്നു കൊണ്ടിരിക്കുന്നത്. കൃഷ്ണ സ്റ്റോർസ് കത്തി നശിച്ചിരിക്കുന്നതിൽ നിന്ന് കടയെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലായിരുന്നു എല്ലാവരും. പിറ്റേ ദിവസം രാവിലെ അഞ്ജു ശിവൻ്റെ അടുത്തേക്ക് ദേവൂട്ടിയുമായി വന്നു. പിന്നെ ശിവൻ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഉമ്മറത്ത് ബാലൻ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണസ്റ്റോർസിൻ്റെ പടവും വാർത്തയും കണ്ടു.

അപ്പോഴാണ് ദേവി ചായയുമായി വരുന്നത്. പിന്നീട് ദേവി വാർത്ത വായിക്കുന്നു. ശേഷം കൃഷ്ണസ്റ്റോർസ് ഫുൾ മാറ്റി എടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ്. പെയ്ൻറുകാറെയും, കാർപെൻറർമാരെയും ഒക്കെ ഏൽപ്പിക്കണമെന്നെക്കെ ബാലൻ ദേവിയോട് പറഞ്ഞു. പിന്നീട് ദേവി അകത്ത് കയറി പോയി. അപ്പോഴാണ് കുഞ്ഞുമായി ശിവൻ പുറത്ത് വരുന്നത്. കുഞ്ഞാവയെ കണ്ടതും ബാലൻ കൈയിലേക്ക് എടുത്തു. കുഞ്ഞിനെ താലോലിച്ച് കൊണ്ടിരുന്നു. അപ്പോഴാണ് ശിവൻ പത്രമെടുത്തു നോക്കുന്നത്. പത്രത്തിൽ കൃഷ്ണസ്റ്റോർസിനെ കുറിച്ച് കണ്ട് ശിവനും വിഷമമായി. വാർത്തയിൽ ഷോർട്ട് സർക്യൂട്ട് എന്നെഴുതിയത് ശിവന് വലിയ വിഷമം ഉണ്ടാക്കി.

അപ്പോഴാണ് ഹരിയും അപ്പുവും പുറത്തേക്ക് വന്നത്. കുഞ്ഞാവയെ ബാലേട്ടൻ താലോലിക്കുന്നത് കണ്ട് അപ്പുവും ഹരിയും അടുത്തേക്ക് പോയി. അപ്പോഴാണ് ശത്രുവരുന്നത്. ശത്രു വന്നപ്പോൾ, അപ്പോൾ കുഞ്ഞുമായി അകത്ത് പോയി.ശേഷം ബാലേട്ടൻ എല്ലാവരോടും ഇന്ന് നമുക്ക് കൃഷ്ണസ്റ്റോർസ് പുതുക്കി പഴയതിലും സുന്ദരമാക്കണമെന്നും, രാവിലെ തന്നെ അതിനു വേണ്ടി പോകാമെന്നും പറയുകയാണ്. ശേഷം എല്ലാവരും ചേർന്ന് കടയിലേക്ക് പോകുന്നു. പിന്നീട് അഞ്ജു സൈറ്റിൽ പോവുകയും ചെയ്തു.

അപ്പോഴാണ് കുഞ്ഞിന് ഇൻജക്ഷൻ നൽകാൻ വേണ്ടി ദേവിയും അപ്പുവും പുറത്തേക്ക് പോകുന്നത്. എല്ലാവരും പോയപ്പോൾ ലക്ഷ്മി അമ്മയും കാർത്തു ചേച്ചിയും മാത്രമാണ് ആ വീട്ടിൽ ഉള്ളത്.ലക്ഷ്മി അമ്മയ്ക്ക് ഭക്ഷണവുമായി ചെന്ന കാർത്തു ചേച്ചി ലക്ഷ്മി അമ്മയെ വിളിച്ചപ്പോൾ മിണ്ടുന്നില്ല.ഉടൻ തന്നെ വെപ്രാളത്തിലായ കാർത്തു ചേച്ചി ആരെ വിളിക്കുമെന്ന് നോക്കുമ്പോൾ, സേതുവിൻ്റെ നമ്പർ മാത്രമായിരുന്നു ചേച്ചിയുടെ കയ്യിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ സേതുവിനെ വിളിച്ച് സാന്ത്വനത്തിൽ വരാൻ പറയുന്നതോടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്. ലക്ഷ്മി അമ്മ മരണത്തിന് കീഴടങ്ങുമോ, ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് ഇനി വരുന്ന എപ്പിസോഡിലൂടെ കാണാം.

Comments are closed.