മാളവിക ജയറാം പ്രണയത്തിലോ?; ചക്കിയുടെ സന്തോഷത്തിൽ പങ്കു ചേർന്ന് കുടുംബം! ചർച്ചയായി ഇൻസ്റ്റഗ്രാം സ്റ്റോറി | Malavika Jayaram Boy Friend Photos Viral

ഒരുക്കാലത്ത് നടൻ ജയറാം, നടി പാർവതി അഭിനയിക്കുന്ന സിനിമകൾ മലയാളി സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പാർവതി വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അതേസമയം ജയറാം സിനിമയിൽ അതീവ സജീവമായി തുടർന്ന്. ഇന്ന് അദ്ദേഹത്തിന്റെ മകൻ കാളിദാസ് ജയറാമും ഒരുപിടി നല്ല വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന അഭിനയ പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ച്ചവെക്കുന്നത്.

ഇവരെ പോലെ മകൾ മാളവികയെയും പ്രേഷകർക്ക് ഏറെ സുപരിചിതമാണ്. എപ്പോളാണ് മാളവിക സിനിമയിലേക്ക് വരുക എന്നതാണ് ആരാധകർ ചോദിക്കുന്നത്. താരം സമൂഹ മാധ്യമങ്ങളിൽ അതിസജീവമാണ്. മാളവിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജയറാമിനും, പാർവതിയ്ക്കും, കാളിദാസിനും, കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത്.

അവധിക്കാലത്തെ യാത്രയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ചിത്രങ്ങൾ ആരാധകർക്ക് എല്ലാവരെയും സുപരിചിതമാണെങ്കിലും ഒരു മുഖം മാത്രമാണ് ആരാധകർക്ക് സംശയം. മാളവിക പങ്കുവെച്ച ചിത്രങ്ങളിൽ ഏറ്റവും ഒടുവിലത്തെ ചിത്രത്തിൽ മുഖം മറിഞ്ഞിരിക്കുന്ന ഒരു യുവാവിനെയാണ് കാണാൻ കഴിയുന്നത്. അവസാന ചിത്രത്തിലുള്ളത് ആരാണെന്നാണ് പോസ്റ്റിന്റെ കമന്റ്‌ ബോക്സിൽ മുഴുവനും കാണുന്നത്.

കഴിഞ്ഞ ദിവസം മാളവിക പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. കാറിൽ കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന രണ്ടുപേരെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കാണാൻ കഴിഞ്ഞത്. കൂടെ ഒരു ഹിന്ദി ഗാനവും സ്റ്റോറിയുടെ കൂടെ ഉണ്ടായിരുന്നു. മാളവിക പ്രണയത്തിലാണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർക്കുള്ളത്. തന്റെ അഭിമുഖത്തിൽ സിനിമ പ്രവേശനത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. തമിഴ് സിനിമ മേഖലയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ വിജയ് ആണെന്നും വിജയയുടെ കടുത്ത ആരാധികയാണെന്നും മാളവിക തുറന്നു പറഞ്ഞിരുന്നു.

Comments are closed.